കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ക്ഷേത്രങ്ങളില്‍ നാദസ്വരം കം വാച്ചര്‍, തകില്‍ കം വാച്ചര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചുള്ള വിജ്ഞാപനത്തില്‍ 80 ശതമാനം ഒഴിവുകള്‍ ക്ഷേത്രകലാപീഠത്തില്‍ നിന്ന് പഠിച്ചിറങ്ങിയവര്‍ക്ക് സംവരണം ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കി അനുബന്ധ വിജ്ഞാപനം ഇറക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു.
ദേവസ്വം സ്‌പെഷല്‍ റൂള്‍ പ്രകാരം തകില്‍ കം വാച്ചര്‍, നാദസ്വരം കം വാച്ചര്‍, പഞ്ചവാദ്യം കം വാച്ചര്‍, സങ്കീര്‍ത്തനം കം വാച്ചര്‍, പൂജപ്പാട്ട് കം വാച്ചര്‍ തസ്തികകളിലെ 80 ശതമാനം ഒഴിവുകള്‍ ഇങ്ങനെ സംവരണം ചെയ്തിട്ടുണ്ട്. ഇത് പാലിക്കാതെ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പുറത്തിറക്കിയ വിജ്ഞാപനം ചോദ്യം ചെയ്ത് പത്തനംതിട്ട ഓമല്ലൂര്‍ സ്വദേശി അഭിജിത്ത് ഉള്‍പ്പെടെ 17 പേര്‍ നല്കിയ ഹര്‍ജിയില്‍ ജസ്റ്റിസ് രാജ വിജയരാഘവനാണ് ഉത്തരവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: