ലഖ്നോ: തമിഴ്നാട്ടിലെയും പാലക്കാട്ടെയും ചില ഗ്രാമീണവേരുകളുള്ള ബിസിനസുകാരെ കണ്ടിട്ടുണ്ടോ? ഒറ്റനോട്ടത്തില്‍ അവരെ കോടീശ്വരന്‍ എന്ന് വിളിക്കാന്‍ നമുക്ക് മടിയാണ്. കാരണം ബെന്‍സ് കാറോ, സ്വകാര്യ ജെറ്റോ, കോട്ടും സ്യൂട്ടുമോ ഒന്നും ഉണ്ടാകില്ല. അവരുടെ കയ്യിലുള്ള കായത്തിന്റെ സഞ്ചിയോ, അണ്ടര്‍ വെയറായി ഉപയോഗിക്കുന്ന ട്രൗസറിന്റെ പോക്കറ്റോ തപ്പിയാല്‍ ലക്ഷങ്ങള്‍ കാണും.
അതുപോലെ ഒരു ധനികന്‍ ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നാട്ടിലുണ്ട്. ഉത്തര്‍പ്രദേശിലെ ഏറ്റവും വലിയ ധനകിനാണെന്ന് കണ്ടാല്‍ പറയില്ല. മുരളി ഗ്യാന്‍ചന്ദാനി എന്ന ആര്‍എസ് പിഎല്‍ ഗ്രൂപ്പിന്റെ ചെയര്‍മാനെ കണ്ടാല്‍ ഒരു യുപി കര്‍ഷകനെന്നേ തോന്നൂ. പക്ഷെ അദ്ദേഹത്തിന്റെ സ്വത്ത് എത്രയെന്നോ? 12,000 കോടി രൂപ.
2022-ലെ ഹുറൂണ്‍ റിച്ച് ലിസ്റ്റ് പ്രകാരം മുരളി ഗ്യാന്‍ചന്ദാനിക്കും സഹോദരനും കൂടി 20,000 കോടി രൂപയുടെ സ്വത്തുക്കള്‍ ഉണ്ട്. 2022-ല്‍ മുരളി ഇന്ത്യയിലെ സമ്പന്നമാരുടെ പട്ടികയില്‍ 149-ാം സ്ഥാനത്തായിരുന്നു. അദ്ദേഹത്തിന്റെ സഹോദരന് 8,000 കോടി രൂപയുടെ സ്വത്തുക്കളാണ് ഉള്ളത്. ഇരുവരും കാണ്‍പൂരിലാണ് താമസം.
ഇവരുടെ പിതാവ് ദയാല്‍ദാസ് ഗ്യാന്‍ചന്ദാനിയുടെ ഗ്ലിസറിന്‍ ഉപയോഗിച്ചുള്ള ഓയില്‍ സോപ്പ് നിര്‍മാണവും ബിസിനസും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ഗാഡി ബ്രാന്‍ഡ് എന്ന പേരില്‍ മുരളിയും സഹോദരനുമാണ് ഈ ബിസിനസ് മുമ്പോട്ട് കൊണ്ടുപോകുന്നത്.
മുന്‍നിര സ്ഥാപനമായ രോഗിത് സര്‍ഫാക്ടന്‍റ്സ് നിര്‍മിക്കുന്ന വില കുറഞ്ഞ ഡിറ്റര്‍ജന്‍റാണ് ഗാഡി. ഏറെക്കാലത്തോളം രാജ്യത്തെ രണ്ടാമത്തെ വലിയ ഡിറ്റര്‍ജന്‍റ് ബ്രാന്‍ഡായിരുന്നു ഇത്. മുരളിയും സഹോദരനും മാത്രമല്ല ഇരുവരുടെയും മക്കളും ഗാഡി ബ്രാന്‍ഡിന്റെ വിവിധ ചുമതലകള്‍ വഹിക്കുന്നുണ്ട്. ഡിറ്റര്‍ജന്‍റ് ബ്രാന്‍ഡിന് പുറമെ ഗ്യാന്‍ചന്ദാനി സഹോദരന്മാര്‍ റെഡ് ചീഫ് എന്ന പേരില്‍ ഷൂ കമ്പനിയും നടത്തുന്നുണ്ട്. ഈ ബ്രാന്‍ഡിലെ ഉത്പന്നങ്ങള്‍ വിദേശത്തേക്ക് കയറ്റി അയക്കുന്നതിലൂടെ ആഗോള ബിസിനസ് രംഗത്തും സഹോദരന്മാര്‍ സാന്നിധ്യമറിയിച്ചിരിക്കുകയാണ്. പുരുഷന്മാര്‍ക്കുള്ള ഷൂ, ജാക്കറ്റ്, ഷര്‍ട്ട്, ജീന്‍സ്, ബെല്‍റ്റ് എന്നിവയുടെ ഉത്പാദനവും വില്‍പ്പനയും ഈ ബ്രാന്‍ഡിന് കീഴിൽ നടത്തുന്നുണ്ട്.
ലാഭത്തിന്റെ ഒരു പങ്ക് ഇവര്‍ സാമൂഹിക സേവനത്തിനും ഉപയോഗിക്കുന്നു. കാൺപൂരിലെ ആശുപത്രിയില്‍ ചികിത്സയ്‌ക്കായി വന്‍തുക ചെലവിടാന്‍ കഴിയാത്ത ആയിരക്കണക്കിന് ആളുകളാണ് എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: