തിരുവനന്തപുരം: കോണ്‍ഗ്രസും സിപിഎമ്മും നടത്തുന്ന ഹമാസ് പ്രേമം പലസ്തീന് ജനതയോടുള്ള പ്രേമമല്ലെന്നും, മുസ്ലിം പ്രീണനത്തിലൂടെ അവരുടെ വോട്ടുകള്‍ നേടിയെടുക്കുക എന്നതില്‍ കവിഞ്ഞ് യാതൊന്നും ഇതിന് പിന്നിലില്ലെന്നും ദീപിക ദിനപത്രം. കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ കേരളത്തിലെ കത്തോലിക്കരുടെ പത്രമായ ദീപിക പുറത്തുവിടുന്ന എഡിറ്റോറിയലുകളിലാണ് ഹമാസ് പ്രേമികളായ കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും മറ്റ് ഇടത് പാര്‍ട്ടികളെയും കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നത്.
ഹമാസിനെ ഭീകരവാദികള്‍ എന്ന് വിളിച്ചപ്പോള്‍ പൊള്ളിയവര്‍ മനുഷ്യാവകാശത്തിനും മതേതരത്വത്തിനും വ്യത്യസ്ത മാനദണ്ഡങ്ങളാണ് ഉപയോഗിക്കുന്നത് എന്നത് കഷ്ടമാണ്. ഇസ്താംബൂളിലെ ക്രൈസ്തവ ദേവാലയമായ ഹാഗിയ സോഫിയയെ നിര്‍ലജ്ജം മോസ്കാക്കി ഇസ്ലാമിക തീവ്രവാദികള്‍ മാറ്റിയപ്പോള്‍ അതിനെ ന്യായീകരിച്ചവരാണ് മുസ്ലിലീഗും സിപിഎം അടക്കമുള്ള ഇടത് പാര്‍ട്ടികളും. – ദീപിക വിമര്‍ശിക്കുന്നു.
ഹമാസിനെ ന്യായീകരിക്കുന്ന സിപിഎം നേതാവ് സ്വരാജിനെപ്പോലെയുള്ളവരോട് ദീപിക ചോദിക്കുന്ന ഒരു ചോദ്യം ഇതാണ് കേരളത്തിലെ സുരക്ഷിതമടകളില്‍ കുത്തിയിരുന്ന് ഫോണില്‍ കുത്തിക്കുറിക്കുന്നവര്‍ തങ്ങളുടെ മക്കളെയോ സ്ത്രീകളെയോ മുസ്ലിം ബ്രദര്‍ഹുഡിന്റെയോ അവരുടെ ഗാസ പതിപ്പായ ഹമാസിന്റെയോ കേന്ദ്രങ്ങളില്‍ ഒരു ദിവസമെങ്കിലും ജീവിക്കാന്‍ വിടുമോ?
കേരളത്തിലുള്ളവര്‍ ഹമാസിനെ സ്വാതന്ത്ര്യസമരസേനാനികള്‍ എന്ന് വിളിച്ചാലും ഇസ്രയേലിന്റെ പ്രതികരണത്തില്‍ ഒരു മാറ്റവും ഉണ്ടാകില്ലെന്നും ദീപിക ദിനപത്രം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: