ലണ്ടന്‍: ലേലത്തില്‍ വിറ്റ മദ്യത്തിന് റെക്കാഡ് വില. സ്കോട്ട്ലാണ്ടിലെ മകല്ലന്‍ ഡിസ്റ്റിലറി ഉത്പാദിപ്പിച്ച സ്കോച്ച് വിസ്കിക്കാണ് ലേലത്തില്‍ 2.7 ദശലക്ഷം ഡോളര്‍ ലഭിച്ചത്.
സോത്ത്ബൈസില്‍ ലേലകമ്പനിയാണ് ഒരു കുപ്പി മക്കാലന് 1926 സിംഗിള്‍ മാള്‍ട്ട് വിസകി ലേലത്തിന് വച്ചത്. ഈ മാസം 18 ന് നടന്ന ലേലത്തില്‍ പ്രതീക്ഷിച്ച വിലയുടെ ഇരട്ടിയിലധികമാണ് ലഭിച്ചത്.
‘ മര വീപ്പയില്‍ ആറു പതിറ്റാണ്ടോളം സൂക്ഷിച്ച സ്കോച്ച് വിസ്കി 1986ലാണ് 40 കുപ്പികളിലായി നിറയ്ക്കുന്നത്. എന്നാല്‍ ഇത് പൊതുജനങ്ങള്‍ക്ക് വില്പന നടത്തിയില്ല. ഇതില്‍ ചില കുപ്പികള്‍ മകല്ലന്‍ ഡിസ്റ്റിലറിയുടെ വമ്പന്‍ ഉപഭോക്താക്കള്‍ക്കാണ് നല്‍കിയത്.
മുമ്പും ലേലം നടക്കുമ്പോള്‍ ഈ കുപ്പികള്‍ വന്‍ വിലയക്ക് വിറ്റുപോകാറുണ്ടായിരുന്നു. 2018 ലും 2019 ലും റെക്കോഡ് തുക ലഭിച്ചിരുന്നു. എന്നാല്‍ ഇത്തവണയാണ് ഏറ്റവും കൂടുതല്‍ തുക ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: