Categories: India

എയര്‍ ഇന്ത്യയെ ഭീഷണിപ്പെടുത്തി: ഗുര്‍പദ്‌വന്ത് സിംഗ് പന്നൂനെതിരെ എന്‍ഐഎ കേസെടുത്തു

Published by

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയെ വീഡിയോയിലൂടെ ഭീഷണിപ്പെടുത്തിയതിന് സിഖ് ഫോര്‍ ജസ്റ്റിസ് (എസ്എഫ്‌ജെ) സ്ഥാപകനും തീവ്രവാദിയുമായ ഗുര്‍പദ്‌വന്ത് സിംഗ് പന്നൂനെതിരെ എന്‍ഐഎ കേസെടുത്തു.

എയര്‍ ഇന്ത്യ വിമാനത്തില്‍ ആക്രമണം നടത്തുമെന്നും, അതിനാല്‍ സിഖ് വംശജര്‍ അന്നേദിവസം വിമാനങ്ങള്‍ ഉപയോഗിക്കരുത്. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് നവംബര്‍ 19ന് അടച്ചിടണമെന്നും പന്നൂന്‍ നവംബര്‍ 4ന് പുറത്തുവിട്ട വീഡിയോയിലൂടെ ഭീഷണി മുഴക്കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് കേസെടുത്തിരിക്കുന്നത്. ഇത് സംബന്ധിച്ച് എന്‍ഐഎ വാര്‍ത്താക്കുറിപ്പ് ഇറക്കിയിട്ടുണ്ട്.

120 ബി (ക്രിമിനല്‍ ഗൂഢാലോചന), 153 എ (മതം, വംശം, ജന്മസ്ഥലം, താമസസ്ഥലം, ഭാഷ മുതലായവയുടെ അടിസ്ഥാനത്തില്‍ വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍), 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍) എന്നീ ഐപിസി വകുപ്പുകള്‍ പ്രകാരമാണ് അന്വേഷണ ഏജന്‍സി പന്നൂനെതിരെ കേസെടുത്തിരിക്കുന്നതെന്ന് എന്‍ഐഎ പ്രസ്താവനയില്‍ പറഞ്ഞു.

10 (നിയമവിരുദ്ധമായ സംഘടനയുടെ അംഗം), 13 (ഏതെങ്കിലും നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുകയോ അല്ലെങ്കില്‍ വാദിക്കുകയോ ചെയ്തതിന്), 16 (ഭീകരപ്രവര്‍ത്തനം), 17 (ഭീകരപ്രവര്‍ത്തനത്തിന് ധനസഹായം നല്‍കുക), 18 (ഗൂഢാലോചന നടത്തുകയോ ശ്രമിക്കുകയോ ചെയ്യുക) എന്നീ വകുപ്പുകളും പന്നൂനെതിരെ ചുമത്തിയിട്ടുണ്ട്. ഒരു തീവ്രവാദ പ്രവര്‍ത്തനത്തിന് പ്രേരിപ്പിക്കുക, വാദിക്കുക, ഉപദേശിക്കുക അല്ലെങ്കില്‍ പ്രോത്സാഹിപ്പിക്കുക), 18ബി (ഏതെങ്കിലും വ്യക്തിയെയോ വ്യക്തികളെയോ തീവ്രവാദ പ്രവര്‍ത്തനത്തിന് റിക്രൂട്ട് ചെയ്യുക) 20 (ഒരു തീവ്രവാദ സംഘത്തിലോ തീവ്രവാദ സംഘടനയിലോ അംഗമായതിന്) നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ (തടയല്‍) ) നിയമം എന്നിവയും ചുമത്തിയിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by