പത്തനംതിട്ട: അയ്യന് ശരണം വിളിച്ച് മലചവിട്ടിയത് ഭക്തലക്ഷങ്ങൾ. മണ്ഡലകാലം ആരംഭിച്ച് മൂന്നുദിവസം പിന്നിടുമ്പോൾ ഇതുവരെ 1,61,789 അയ്യപ്പന്മാരാണ് ദർശനം നടത്തിയത് . വെർച്വൽ ക്യൂ വഴി 37,848 പേരും, പുൽമേട് വഴി 94 അയ്യപ്പന്മാരും സന്നിധാനത്ത് എത്തി.
അയ്യപ്പസ്വാമിയുടെ പ്രധാന വഴിപാടായ അഷ്ടാഭിഷേകത്തിന് തിരക്ക് വർദ്ധിക്കുന്ന കാഴ്ചയ്ക്കാണ് സന്നിധാനം സാക്ഷ്യം വഹിച്ചത്. ദിവസവും രാവിലെ ഒൻപതിന് അഷ്ടാഭിഷേകം തുടങ്ങും. പാൽ, തേൻ, ഭസ്മം, കരിക്കിൻ വെളളം, പഞ്ചാമൃതം, കളഭം, പനിനീര്, നെയ്യ് എന്നിവയാണ് അഷ്ടാഭിഷേകത്തിനുള്ളത്.
മണ്ഡലകാലം ആരംഭിച്ചതോടെ പതിവുപോലെ കലാകായിക സംഘങ്ങൾ സന്നിധാനത്ത് ശാസ്താ ഓഡിറ്റോറിയത്തിൽ അരങ്ങേറുന്നുണ്ട്. ചാവക്കാട് വല്ലഭട്ടം കളരി സംഘത്തിന്റെ നേതൃത്വത്തിലുള്ള കളരിപ്പയറ്റ് പ്രദർശനമായിരുന്നു ഇന്നലെ നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: