മുംബൈ: ദക്ഷിണേഷ്യയിലെ മുൻനിര എക്‌സ്‌പ്രസ് എയർ, ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ടേഷൻ, ഡിസ്ട്രിബ്യൂഷൻ ലോജിസ്റ്റിക്‌സ് കമ്പനിയായ ബ്ലൂ ഡാർട്ട് എക്‌സ്‌പ്രസ് ലിമിറ്റഡ് ഇന്ത്യ പോസ്റ്റുമായി പങ്കാളിത്തം പ്രഖ്യാപിച്ചു. ഈ സഹകരണത്തോടെ, തിരഞ്ഞെടുത്ത പോസ്റ്റ് ഓഫീസുകളിൽ ബ്ലൂ ഡാർട്ട് ഓട്ടോമേറ്റഡ് ഡിജിറ്റൽ പാർസൽ ലോക്കറുകൾ അവതരിപ്പിക്കുകയും, ഉപഭോക്താക്കൾക്ക് അധിക ഡെലിവറി രീതിയും വാഗ്ദാനം ചെയ്യുന്നു.
വ്യക്തിഗത രസീതുകളുടെ ആവശ്യകത ഒഴിവാക്കി സ്വീകർത്താക്കൾക്കു ഡിജിറ്റൽ പാഴ്സൽ ലോക്കറുകളിൽ നിന്ന് ഷിപ്പ്മെന്റുകൾ സൗകര്യപ്രദമായി വീണ്ടെടുക്കാൻ ഈ നവീകരണം സഹായിക്കും. ഈ ഡിജിറ്റൽ പാർസൽ ലോക്കറുകൾ അവരുടെ ഉള്ളടക്കങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്നതോടൊപ്പം എളുപ്പത്തിൽ ആക്സസ് ചെയ്യാനും സൗകര്യമൊരുക്കുന്നു. സ്വീകർത്താവിന് ലോക്കറിൽ നിന്ന് ഒരു പാക്കേജ് വീണ്ടെടുക്കേണ്ടിവരുമ്പോൾ, നിയുക്ത കോഡ് നൽകി ലോക്കർ തുറക്കാൻ കഴിയും. കൂടാതെ, ഡെലിവറികൾ എപ്പോൾ വേണമെങ്കിലും കൈപ്പറ്റാം. മാത്രമല്ല അംഗീകൃത വ്യക്തികൾക്ക് മാത്രമേ പാക്കേജുകൾ ആക്സസ് ചെയ്യാൻ കഴിയൂ. ബ്ലൂ ഡാർട്ട് ഈ സംരംഭത്തിന് ശക്തി പകരാൻ ലാസ്റ്റ് മൈൽ ടെക്‌നോളജിയും പാഴ്‌സൽ ലോക്കർ കമ്പനിയുമായ പോഡ്രോൺസുമായി സഹകരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: