നല്ല ആരോഗ്യത്തിന് ഉറക്കം ആവശ്യമാണ്. ശരീരത്തിന് ആവശ്യമായ ഉറക്കം പല പ്രായത്തിനനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. പ്രായവും പ്രവർത്തനങ്ങളും മൊത്തത്തിലുള്ള ആരോഗ്യവും ജീവിതശൈലി ശീലങ്ങളും അനുസരിച്ചാണ് ഉറക്കം നിർണയിക്കപ്പെടുന്നത്. പലരും അമിതമായി ഉറങ്ങാൻ ഇഷ്ടപ്പെടുന്നവരുമാണ്. എന്നാൽ ഇങ്ങനെ അമിതമായി ഉറങ്ങുന്നത് ആപത്താണോ?
അമിതമായി ഉറങ്ങുന്നത് ആരോഗ്യപ്രശ്നങ്ങളുടെ സൂചനയായിരിക്കാമെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. അമിതമായ ഉറക്കം മാനസികമായും ശാരീരികമായും ദുർബലപ്പെടുത്താൻ കാരണമാകും. ഒമ്പത് മണിക്കൂറിൽ കൂടുതൽ ഉറങ്ങുന്ന വ്യക്തികൾക്ക് ഹൃദ്രോഗം, പ്രമേഹം, പൊണ്ണത്തടി എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ് പഠനങ്ങൾ പറയുന്നത്.
അമിതമായി ഉറങ്ങുന്നത് പല രോഗങ്ങളെയും ക്ഷണിച്ച് വരുത്തും. അധികസമയം ഉറങ്ങുന്ന ആളാണെങ്കിൽ ക്രമേണ നടുവേദന ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. മോശം നിലവാരമുള്ള മെത്തയിൽ ദീർഘനേരം കിടക്കുന്നത് നിങ്ങളുടെ പേശികളെ ക്ഷീണിപ്പിക്കുകയും ചെയ്യും. അധിക സമയം ഉറങ്ങുന്നവർ പകൽ സമയത്ത് ക്ഷീണിതരും ഊർജ്ജം കുറവുമായിരിക്കും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കുന്നതിന് കാരണമാകും. അമിത ഉറക്കം വിഷാദരോഗത്തിലേക്കും നയിക്കും.
അമിതമായി ഉറങ്ങുന്നത് ശരീരത്തെ ക്ഷീണിപ്പിക്കും. രാത്രിയിൽ ഒമ്പത് മണിക്കൂറിൽ കൂടുതൽ ഉറങ്ങുന്ന ആളുകൾക്ക് ഉണരാൻ ബുദ്ധിമുട്ടുള്ളതായി പഠനത്തിൽ കണ്ടെത്തിയിരുന്നു. രാത്രിയിൽ അധിക സമയം ഉറങ്ങുന്നവർ പകൽ സമയത്ത് ക്ഷീണിതരും അലസതയുമുള്ളവരുമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: