തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ വിവിധ വിഭാഗങ്ങളിലെ ജീവനക്കാരുടെ യൂണിഫോം പരിഷ്ക്കരിച്ച് ഉത്തരവിറക്കി. ഡ്രൈവറും കണ്ടക്ടറും ഇന്‍സ്പെക്ടറും വീണ്ടും കാക്കിയിലേക്ക് മാറും.
പുരുഷമാര്‍ക്ക് കാക്കി നിറത്തിലുള്ള പാന്റ്സും ഒരു പോക്കറ്റുളള ഹാഫ് സ്ലീവ് ഷര്‍ട്ടുമായിരിക്കും വേഷം. (പോക്കറ്റില്‍ കെഎസ്ആര്‍ടിസി എംബ്ലം), വനിതാ ജീവനക്കാര്‍ക്ക് കാക്കി നിറത്തിലുള്ള ചുരിദാറും, സ്ലീവ്ലെസ്സ് ഓവര്‍കോട്ടും ആകും വേഷം.
മെക്കാനിക്കല്‍ വിഭാഗത്തിലെ ജീവനക്കാര്‍ക്ക് നേവി ബ്ലൂ യൂണിഫോം ആയിരിക്കും.പരിഷ്ക്കാരം ഉടന്‍ നടപ്പാക്കും. 60,000 മീറ്റര്‍ തുണി കേരള ടെക്സ്റ്റൈല്‍ കോര്പറേഷന് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: