ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ. ദാരിദ്ര്യം, കുംഭകോണം, തട്ടിപ്പ്, വഞ്ചന, ഗുണ്ടായിസം എന്നിവയാണ് കെസിആറിന്റെ 5ജിയെന്നും അദ്ദേഹം ആരോപിച്ചു. തെലങ്കാനയിലെ നാരായണ്‍പേട്ടില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു നദ്ദ.
ബിആര്‍എസ് അഴിമതിയുടെ പാര്‍ട്ടിയാണ്. പ്രത്യേക സംസ്ഥാനത്തിന്റെ ഫലം ജനങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. തെലങ്കാന പിറന്നതിന് ശേഷം മുഖ്യമന്ത്രി കെസിആറിന്റെ കുടുംബത്തിന് നേട്ടമുണ്ടായി. ഈ മാസം 30ന് കെസിആറിന് ജനങ്ങള്‍ തക്ക മറുപടി നല്‍കുമെന്നും നദ്ദ പറഞ്ഞു.
ബിജെപി അധികാരത്തിലെത്തിയാല്‍ വന്‍ വികസനമായിരിക്കും വരാന്‍ പോകുന്നത്. തെലങ്കാനയുടെ വികസനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കോടികളുടെ ഫണ്ട് അനുവദിച്ചെങ്കിലും അവ ഉപയോഗിക്കാതെ അഴിമതി നടത്തുകയായിരുന്നു കെസിആറെന്നും അദ്ദേഹം ആരോപിച്ചു.
ധരണി പോര്‍ട്ടലിലൂടെ കെസിആര്‍ പാവപ്പെട്ടവരുടെ ഭൂമി തട്ടിയെടുത്തു. കാളേശ്വരം പദ്ധതി കെസിആറിന് എടിഎം പോലെയായി. അദ്ദേഹത്തിന്റെ അഴിമതിയില്‍ മെഡിഗഡ്ഡ ബാരേജ് തകര്‍ന്നു. അധികാരത്തിലെത്തിയാല്‍ കെസിആറിന്റെ അഴിമതി അന്വേഷിച്ച് ജയിലിലേക്ക് അയക്കും.
മിയാപൂര്‍ ഭൂമി ലേലത്തില്‍ നാലായിരം കോടി രൂപയുടെ അഴിമതിയാണ് നടന്നത്. ബിആര്‍എസ് എംഎല്‍എമാര്‍ക്ക് ഏത് പദ്ധതിയിലും മൂന്ന് ശതമാനം
കമ്മിഷന് നല്‍കണം. കമ്മിഷന് വാങ്ങുന്ന സര്‍ക്കാരിനെ വീണ്ടും അധികാരത്തിലെത്തിലേറ്റണമോയെന്ന് ജനങ്ങള്‍ തീരുമാനിക്കണമെന്നും അദ്ദേഹം ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: