ടെല്‍ അവീവ്: വടക്കന്‍ ഗാസയില്‍ ഇസ്രായേല്‍ സൈനികര്‍ 35 ടണല്‍ ഷാഫ്റ്റുകള്‍ കണ്ടെത്തുകയും ആയുധങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തതായി ഇസ്രായേല്‍ പ്രതിരോധ സേന അറിയിച്ചു.
ഗാസയിലെ റിമാല്‍, ഷെയ്ഖ് എജാലിന് പ്രദേശങ്ങളിലെ ഹമാസ് നേതാക്കളുടെ വീടുകളില്‍ നടത്തിയ റെയ്ഡിലാണ് തുരങ്കങ്ങളും കുഴികളും കണ്ടെത്തിയത്. ഏറ്റുമുട്ടലില്‍ നിരവധി ഹമാസ് ഭീകരര്‍ കൊല്ലപ്പെട്ടു. ഇസ്രായേല്‍ സൈന്യം ഹമാസ് സൈനിക ക്യാമ്പില്‍ റെയ്ഡ് നടത്തിയതിനു പിന്നാലെ അവിടെ വെടിമരുന്ന് ഡിപ്പോകളും ഏഴ് റോക്കറ്റ് ലോഞ്ചറുകളും കണ്ടെത്തി.
OPERATIONAL UPDATE: IDF and ISA forces revealed a significant 55-meter-long terrorist tunnel, 10 meters underneath the Shifa Hospital complex during an intelligence-based operation.
The tunnel entrance contains various defense mechanisms, such as a blast-proof door and a firing… pic.twitter.com/tU4J6BD4ZG
— Israel Defense Forces (@IDF) November 19, 2023
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ജബാലിയയുടെ പ്രാന്തപ്രദേശത്ത് സൈനികരും ഹമാസ് ഭീകരരും ഏറ്റുമുട്ടിയതായും ഞായറാഴ്ച രാവിലെ സൈന്യം റിപ്പോര്‍ട്ട് ചെയ്തു. ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നിന്ന് സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കാന്‍ തയ്യാറെടുക്കുന്ന ഒരു ഭീകരനെ വ്യോമാക്രമണത്തില്‍ ഇല്ലാതാക്കിയതായി ഐഡിഎഫ് അറിയിച്ചു.
സമീപത്തെ ജനവാസമുള്ള കെട്ടിടങ്ങളില്‍ നിന്ന് ആയുധങ്ങളും സൈനിക ഉപകരണങ്ങളും കണ്ടെത്തി. ഇസ്രായേലി നേവി കമാന്‍ഡോകള്‍ ഗാസ തീരത്ത് നിന്ന് കരസേനയെ സഹായിച്ചിരുന്നു.
IDF troops operated in the residences of senior Hamas officials.
The residences-turned terrorist strongholds were embedded within civilian buildings in the Rimal neighborhood.
This is yet another instance of Hamas’ disregard for civilian lives.
1/2— Israel Defense Forces (@IDF) November 19, 2023
പ്രതികരിക്കാൻ ഇവിടെ എഴുതുക: