കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജരേഖ ആരോപണത്തില്‍ കേരളത്തിന് പുറത്തേക്കും അന്വേഷണം. വ്യാജ രേഖ നിര്‍മിച്ചത് കേരളത്തിന് പുറത്ത് ആയതിനാലാണ് ഇത്. സംഭവത്തില്‍ അന്വേഷണം സിബിഐയെ ഏല്‍പ്പിച്ചേക്കുമെന്നും സൂചനയുണ്ട്.
കേസില്‍ നിലവില്‍ അന്വേഷണം നടത്തുന്ന പോലീസ് സംഘം സെര്‍വറിലെ വിവരങ്ങള്‍ ആവശ്യപ്പെട്ട് ഇന്ന് കത്ത് നല്‍കും. പ്രാഥമിക അന്വേഷണത്തിന് ശേഷം ഡിജിപി റിപ്പോര്‍ട്ട് സര്‍ക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും നല്‍കും ഇത് പരിശോധിച്ചശേഷം ആകും വ്യാജരേഖ തയ്യാറാക്കിയത് സംബന്ധിച്ച അന്വേഷണം സിബിഐക്ക് നല്‍കണോ വേണ്ടയോ എന്ന് തീരുമാനിക്കുക.
കുറ്റിപ്പുറം യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ പ്രസിഡന്റായി വിജയിച്ച റഷീദ് ആരെന്ന ചോദ്യം ഉയരുകയും അജ്ഞാതനായ ഈ വ്യക്തിക്കായുള്ള തെരച്ചിലൂമാണ് വ്യാജ രേഖ ചമയ്ക്കല്‍ കേസിലേക്ക് എത്തിയത്. തുടര്‍ന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് വ്യാജരേഖ ചമയ്ക്കല്‍ അതീവ ഗുരുതരമായ കുറ്റം ആണെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന് കേസ് നല്‍കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: