പത്തനംതിട്ട: സന്നിധാനത്ത് നട തുറന്നതിന് ശേഷം ഏറ്റവും കൂടുതൽ അയ്യപ്പഭക്തരെത്തിയത് ഇന്നലെ. 38,000 തീർത്ഥാടകരാണ് ഇന്നലെ വെർച്വൽ ക്യൂ ബുക്കിംഗ് നടത്തിയത്. വരും ദിവസങ്ങളിലും തിരക്ക് വർദ്ധിക്കുമെന്നാണ് ദേവസ്വം ബോർഡിന്റെ പ്രതീക്ഷ.
24 മണിക്കൂറും സൗജന്യമായി ഓൺലൈൻ ബുക്കിംഗ് ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു. പമ്പയിൽ നിന്നും ആരംഭിക്കുന്ന വെർച്വൽ ക്യൂ സംവിധാനം അയ്യപ്പഭക്തന്മാർക്ക് സുഗമമായ ദർശനം ഒരുക്കുന്നതിനാണ് ലക്ഷ്യം വെക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: