അമ്പത്തിനാലാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഇന്ന് ഗോവയില്‍ തുടക്കം.
മേളയില്‍ നാലു വേദികളിലായി 270ലധികം ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. 13 വേള്‍ഡ് പ്രിമിയറുകള്‍, 18 ഇന്റര്‍നാഷണല്‍ പ്രിമിയറുകള്‍, 62 ഏഷ്യാ പ്രിമിയറുകള്‍, 89 ഇന്ത്യാ പ്രിമിയറുകള്‍ എന്നിവ വിവിധ തിയേറ്ററുകളിലായി പ്രദര്‍ശിപ്പിക്കും. ക്യാച്ചിങ് ഡസ്റ്റ് ആണ് ഉദ്ഘാടന ചിത്രം. ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ ഇന്ത്യയില്‍ നിന്നുള്ള 25 ഫീച്ചര്‍ ഫിലിമുകളും 20 നോണ്‍ ഫീച്ചര്‍ സിനിമകളും പ്രദര്‍ശിപ്പിക്കും. ഫീച്ചര്‍ വിഭാഗത്തിലെ ഓപ്പണിങ് ഫിലിം മലയാളം ചിത്രമായ ആട്ടവും നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മണിപ്പൂരില്‍ നിന്നുള്ള ആന്‍ഡ്രോ ഡ്രീംസുമാണ്. ഈ വര്‍ഷത്തെ സത്യജിത് റേ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം ഹോളിവുഡ് സംവിധായകന് മൈക്കല്‍ ഡഗ്ലസിന് സമാപന ചടങ്ങില്‍ സമ്മാനിക്കും.
അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള സുവര്‍ണ്ണ മയൂരത്തിനും 40 ലക്ഷം രൂപയ്ക്കുമായി മത്സരിക്കുന്നതിന് 15 ഫീച്ചര്‍ ഫിലിമുകള്‍ അര്‍ഹത നേടി. ഇതില്‍ പന്ത്രണ്ടെണ്ണം അന്താരാഷ്ട്രവും മൂന്നെണ്ണം ഇന്ത്യന്‍ സിനിമയുമാണ്. മികച്ച ഒടിടി വെബ് സീരിസിന് പത്തുലക്ഷം രൂപ അവാര്‍ഡായി നല്‍കും. പത്തുഭാഷകളില്നിന്ന് 32 എന്‍ട്രികള്‍ ഒടിടി വിഭാഗത്തില്‍ ലഭിച്ചിട്ടുണ്ട്. മികച്ച ചിത്രത്തിന് പുറമെ മികച്ച സംവിധായകന്, മികച്ച നടന്, മികച്ച നടി, പ്രത്യേക ജൂറി പുരസ്കാര വിഭാഗത്തിലും ജേതാക്കളെ നിശ്ചയിക്കും.
ശേഖര്‍ കപൂര്‍ അധ്യക്ഷനായ ജൂറിയാണ് ജേതാക്കളെ പ്രഖ്യാപിക്കുന്നത്. 105 രാജ്യങ്ങളില്‍ നിന്നായി 2,926 എന്‍ട്രികളാണ് വിവിധ വിഭാഗങ്ങളിലായി ലഭിച്ചിരിക്കുന്നത്. 75 യുവസംവിധായകരെയും ചലച്ചിത്രമേളയുടെ ഭാഗമായി തിരഞ്ഞെടുക്കും. ഐഎഫ്എഫ്ഐയുടെ എല്ലാ വേദികളും ഭിന്നശേഷി സൗഹൃദ കേന്ദ്രങ്ങളാക്കി മാറ്റിയിട്ടുണ്ട്. കാഴ്ച പരിമിതിയുള്ളവര്‍ക്കുള്ള ഓഡിയോ വിവരണം, ശ്രവണ പരിമിതിയുള്ളവര്‍ക്കുള്ള ആംഗ്യഭാഷ, ഉള്ളടക്കത്തിന്റെ ഒന്നിലധികം ഭാഷകളിലുള്ള ഡബ്ബിങ് എന്നിവ ഇത്തവണത്തെ പ്രത്യേകതയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: