ശബരിമല: ശബരിമലയും പരിസര പ്രദേശങ്ങളും ശുചിയായി സൂക്ഷിക്കുന്നതിന് പോലീസ് നടപ്പാക്കിയ പുണ്യം പൂങ്കാവനം പദ്ധതിയുടെ ഓഫീസ് പൂട്ടി. പോലീസ് അസോസിയേഷന് തന്നെ പദ്ധതിയെ ഇല്ലാതാക്കാന്‍ രംഗത്ത് വന്നിരുന്നു. ക്ഷേത്രങ്ങളില്‍ എന്തിനാണ് പോലീസ് ഉദ്യോഗസ്ഥര്‍ ചവറ് വാരുന്നത് എന്ന ചോദ്യവുമായി ഇടത് യൂണിയനായ പോലീസ് അസോസിയേഷനിലെ അംഗങ്ങളാണ് പദ്ധതിയെ എതിര്‍ത്തത്.
ചോറ്റാനിക്കരയിലും സമാന രീതിയില്‍ പുണ്യം പൂങ്കാവനം പദ്ധതി ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച ഐജി പി. വിജയനെതിരെയും പോലീസ് അസോസിയേഷന് നേതാക്കള്‍ രംഗത്ത് വന്നിരുന്നു.
2011ല്‍ ആണ് മാലിന്യ മുക്ത സന്നിധാനം എന്ന ആശയവുമായി ഐജി വിജയന് പുണ്യം പൂങ്കാവനം പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. ഇരുമുടിക്കെട്ടില്‍ കൊണ്ടുവരുന്ന പൂജാസാധനങ്ങള്‍ പൊതിയുന്ന പ്ലാസ്റ്റിക്ക്, മറ്റ് മാലിന്യങ്ങള്‍, ഭക്ഷണ അവശിഷ്ടങ്ങള്‍ അടക്കം പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായി നീക്കം ചെയ്തിരുന്നു. പദ്ധതിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി മന്‍കി ബാത്തില്‍ പ്രശംസിച്ചിരുന്നു. ഇതിന് നേതൃത്വം കൊടുക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പ്രധാനമന്ത്രി ആശംസ അറിയിക്കുകയും ചെയ്തിരുന്നു.
തന്ത്രി, മേല്‍ശാന്തി, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, മെമ്പര്‍മാര്‍, ഭക്തര്‍, വിവിധ വകുപ്പ് ജീവനക്കാര്‍, ഉന്നത പോലീസ്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പദ്ധതിയുടെ ഭാഗമായിരുന്നു. കഴിഞ്ഞ വര്‍ഷം ശുചീകരണത്തിനായി ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പവിത്രം ശബരിമല പദ്ധതിയുടെ ശുചികരണമാണ് സന്നിധാനത്തും പരിസര പ്രദേശങ്ങളിലും ഇപ്പോള്‍ നടക്കുന്നത്. മുന്‍കാലങ്ങളില്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ സിഐ, എസ്ഐമാര്‍ ഉള്‍െപ്പടെ അമ്പതോളം പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് സന്നിധാനം, പമ്പ, എരുമേലി, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ പുണ്യം പൂങ്കാവനം പദ്ധതി നടപ്പിലാക്കിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: