മുംബൈ: വിദേശത്തുള്ള കാമുകിയെത്തേടി ഭര്‍ത്താവ് പോയതില്‍ മനംനൊന്ത് ഭാര്യ ജീവനൊടുക്കി. മഹാരാഷ്ട്രയിലെ കല്യാണ്‍ സ്വദേശിയായ കാജലിനെയാണ് (25) വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിദേശത്തു നിന്ന് തിരിച്ചെത്തിയ ഭര്‍ത്താവ് നിതീഷിനെ (26) പോലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് കേസെടുത്തത്.
ഉക്രൈനില്‍ ജോലി ചെയ്യുന്നതിനിടെയാണ് നിതീഷ് വിദേശ വനിതയുമായി അടുപ്പത്തിലായതെന്നാണ് കാജലിന്റെ കുടുംബത്തിന്റെ ആരോപണം. ദിവസങ്ങള്‍ക്ക് മുന്‍പ് കാമുകിയെ കാണുന്നതിനായി നിതീഷ് ഉക്രൈയ്നിലേക്ക് പോയിരുന്നു. കഴിഞ്ഞ സപ്തംബറിലാണ് വിദേശവനിതയുമായുള്ള ഭര്‍ത്താവിന്റെ ബന്ധം കാജല്‍ അറിഞ്ഞത്. നിതീഷും കാമുകിയും ഒരുമിച്ചുള്ള ചില ചിത്രങ്ങള്‍ കാജല്‍ കണ്ടു. ഈ ബന്ധത്തില്‍നിന്ന് പിന്മാറാന് നിതീഷിനോട് കാജല്‍ ആവശ്യപ്പെട്ടു. ഉക്രൈനിലെ ജോലിക്ക് പോകുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തു.
എന്നാല്‍ ഭാര്യയുടെ വിലക്ക് മറികടന്ന് ഈ മാസം എട്ടിന് നിതീഷ് ഉക്രൈനിലേക്ക് പോയി. മുംബൈയിലെ ഓഫീസിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് നിതീഷ് വീട്ടില്‍ നിന്നിറങ്ങിയത്. എന്നാല്‍ ഉക്രൈനിലെത്തിയ ഇയാള്‍ ഇനി തിരികെ വരില്ലെന്ന് ഭാര്യക്ക് സന്ദേശമയച്ചു. ഇതോടെ യുവതി വീടിനുള്ളില്‍ ജീവനൊടുക്കുകയായിരുന്നു. ഭര്‍ത്താവിന്റെ സന്ദേശത്തെ കുറിച്ച് യുവതി അമ്മയോട് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: