അഹമ്മദാബാദ് : ലോകകപ്പ് ഫൈനലില്‍ ഇന്ത്യ-ഓസ്‌ട്രേലിയ മത്സരം കാണാന്‍ നിരവധി സെലിബ്രിറ്റികളാണ് എത്തിയിട്ടുളളത്.കിംഗ് ഖാനും ഭാര്യ ഗൗരി ഖാനും കളി കാണാനുണ്ട്.
ഷാരൂഖ് അഹമ്മദാബാദില്‍ എത്തുന്ന ദൃശ്യം എക്‌സില്‍ പങ്കുവച്ചിട്ടുണ്ട്.സ്റ്റേഡിയത്തില്‍, ഗായിക ആശാ ഭോസ്ലെയ്‌ക്കും ജയ് ഷായ്‌ക്കും സമീപമാണ് കിംഗ് ഖാന്‍ കളി കാണാനിരുന്നത്.
നടി ദീപിക പദുക്കോണും നടനും ഭര്‍ത്താവുമായ രണ്‍വീര്‍ സിംഗിനും സഹോദരി അനിഷ പദുക്കോണിനുമൊപ്പം മത്സരം കാണാന്‍ എത്തി.കഴിഞ്ഞ ദിവസം, അഹമ്മദാബാദിലേക്ക് വിമാനം കയറാന്‍ മുംബയ് വിമാനത്താവളത്തിലെത്തിയ ദീപിക പദുക്കോണിന്റെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിരവധി പേര്‍ പങ്കുവച്ചിരുന്നു.
ഭര്‍ത്താവ് വിരാട് കോഹ്ലി കളിക്കളത്തിലിറങ്ങിയപ്പോള്‍ കാണാന്‍ നടി അനുഷ്‌ക ശര്‍മ്മയുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: