Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഹിന്ദുധര്‍മ്മസംസ്‌കൃതിയിലെ സമഗ്ര ഗ്രന്ഥം

പ്രൊഫ.കെ കെ കൃഷ്ണന്‍ നമ്പൂതിരി by പ്രൊഫ.കെ കെ കൃഷ്ണന്‍ നമ്പൂതിരി
Nov 19, 2023, 06:58 pm IST
in Samskriti

ഈശ്വരനില്‍ പരാനുരക്തിരൂപമായ ഭക്തിഭാവത്തിനോ തത് സംബന്ധിയായ പൂജാദ്യനുഷ്ഠാനങ്ങള്‍ക്കോ വേദമന്ത്രങ്ങളില്‍ പ്രാധാന്യം നല്കിയിട്ടുള്ളതായി പറയാനാവില്ല. മന്ത്രങ്ങള്‍ ഭക്തി പ്രധാനങ്ങളല്ല; കര്‍മ്മങ്ങള്‍ (യജ്ഞകര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍ ഉപയോഗിക്കേണ്ടുന്നവ മാത്രമാണ്. ഋഗ്വേദം ഒന്നാം മണ്ഡലത്തില്‍ യാഗപശുവെന്ന നിലയില്‍ യൂപത്തില്‍ ബന്ധിതനായി നില്ക്കുന്ന ശുനശ്ശേപന്‍ വരുണനോട് പ്രാണഭിക്ഷ യാചിക്കുമ്പോള്‍ പോലും, (അല്ലയോ വരുണ, എന്റെ ഈ ആഹ്വാനം കേള്‍ക്കൂ ‘ഇമം മേ വരുണ ശ്രുധീ ഹവം’ ഇത്യാദി പ്രാര്‍ത്ഥിക്കുമ്പോള്‍ പോലും) അവിടെ ആര്‍ദ്രമായ ഭക്തിയുടെ സംസ്പര്‍ശം ഉണ്ടെന്നു പറഞ്ഞു കൂടാ. ചില വേദമന്ത്രങ്ങളില്‍ ‘യജാമഹേ, ധീമഹി (ധ്യായേ മഹി)’ ഇത്യാദി ക്രിയകള്‍ പ്രയോഗിച്ചു കാണുന്നുണ്ടെങ്കിലും അവിടെയും ഭക്തിയുടെ അഭിവ്യാപ്തി കാണുന്നില്ല. യജുര്‍വേദത്തിലെ രുദ പ്രശ്‌നത്തില്‍ മുന്നൂറിലധികം പ്രാവശ്യം രുദ്രപ്രീതികരങ്ങളായി ജപിക്കപ്പെടുന്ന ചതുര്‍ത്ഥ്യന്തങ്ങളായ നാമങ്ങളോടു ചേര്‍ത്ത് നമഃ ശബ്ദം പ്രയോഗിച്ചു കാണുന്നുണ്ടെങ്കിലും ഭക്തിഭാവത്തിന്റെ തീവ്രത അവിടെയും കാണപ്പെടുന്നതായി തോന്നുന്നില്ല. നമശ്ശബ്ദം മാത്രമല്ല മന്ത്രാന്ത്യങ്ങളില്‍ ഉപയോഗിച്ചു കാണുന്ന നമഃ, സ്വസ്തി, സ്വാഹാ, സ്വധാ, വഷട് ഇത്യാദികളെല്ലാം ത്യാഗാര്‍ത്ഥകങ്ങളോ ആശീര്‍വാദാര്‍ത്ഥകങ്ങളോ നിമന്ത്രാര്‍ത്ഥകങ്ങളോ ആണ്. ഭക്ത്യര്‍ത്ഥകങ്ങളല്ല (അവ ഭക്ത്യര്‍ത്ഥകങ്ങളായത് പില്ക്കാലത്താണ്).

പ്രാചീന സാഹിത്യത്തില്‍ ഭക്തിയെന്ന ഭാവനയെപ്പറ്റിയും മനുഷ്യജീവിതത്തില്‍ അതിന്റെ സാധനാപരമായ പ്രാധാന്യത്തെപ്പറ്റിയും ആദ്യമായി പ്രതിപാദിക്കുന്നത് വൈദിക ഗ്രന്ഥങ്ങളിലല്ല. ശ്രീമദ് ഭഗവദ്ഗീതയിലാണ്. പണ്ട് (വൈദികമായി) രണ്ടു സാധനാ മാര്‍ഗ്ഗങ്ങള്‍ (ദ്വിവിധാ നിഷ്ഠാ) ആണ് ഉണ്ടായിരുന്നതെന്ന ഉപക്രമത്തോടെ ജ്ഞാനയോഗത്തേയും കര്‍മ്മയോഗത്തേയും വിസ്തരിച്ച് പ്രതിപാദിച്ചതിനുശേഷം ഗീതാകാരന്‍ സാമാന്യജനം ആചരിച്ചു വരുന്ന ഭക്തിയേയും അതിന്റെ യോഗത്തേയും സമഞ്ജസമായി വര്‍ണ്ണിച്ചിരിക്കുന്നു, അക്കാലം വരെ ജനജീവിതത്തില്‍ പ്രാധാന്യേന ഉപലബ്ധങ്ങളായിരുന്ന ആധ്യാത്മികമായ ചിന്താധാരകളേയും അവയുടെ പ്രായോഗികമായ സാധനാപദ്ധതികളേയും അവിരോധമായും അന്യോന്യപൂരകമായും സമന്വയിച്ച് വര്‍ണ്ണിച്ചിരിക്കുകയാണ് ഭഗവദ്ഗീതയില്‍. അതുകൊണ്ടാണ് ഗീത സമന്വയാത്മകവും സര്‍വ്വശാസ്ത്രസമ്മതവും ആയ ആര്‍ഷഗ്രന്ഥമെന്ന നിലയിലും ഹിന്ദുധര്‍മ്മസംസ്‌കൃതിയിലെ ഏറ്റവും സമഗ്രവും അടിസ്ഥാനപരവും ആയ ഗ്രന്ഥമെന്ന നിലയിലും പ്രകീര്‍ത്തിക്കപ്പെടുന്നത്.

പ്രശസ്തങ്ങളായ ഉപനിഷത്തുകളെല്ലാം പൊതുവേ മുമുക്ഷുക്കളായ മുണ്ഡകന്മാരെ (സംന്യാസിമാരെ) ഉദ്ദേശിച്ചുകൊണ്ടുള്ളവയാണ്. എന്നാല്‍ ഭഗവദ്ഗീത മുഖ്യമായും ഗൃഹസ്ഥന്മാരുടേയും സാധാരണക്കാരുടേയും ഉപനിഷത്തായിട്ടാണ് വര്‍ത്തിക്കുന്നത്. ഭഗവദ്ഗീത സര്‍വ്വോപനിഷത് സാരമാണെങ്കിലും മറ്റ് ഉപനിഷത്തുകളോടൊപ്പം തന്നെ പ്രസ്ഥാനത്രയിയില്‍ ഉള്‍പ്പെടുത്തി പ്രത്യേകം പരിഗണിച്ചു പോരുന്നതിന്റെ കാരണവും മറ്റൊന്നല്ല.
(തുടുരും)

Tags: Rigveda Samhitaശ്രേഷ്ഠം സനാതന പൈതൃകംHindu Dharma samskriticomprehensive treatise
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഓരോ സൃഷ്ടിയും ലക്ഷ്യത്തിലേക്ക് തൊടുത്ത അസ്ത്രത്തിനു തുല്യം

Varadyam

ഭര്‍ത്തൃഹരിയുടെ ഭാഷാ ദര്‍ശനം-3; വൈദിക വാങ്മയത്തിലെ ഏകത്വ പ്രഖ്യാപനം

Samskriti

മണ്ണാറശാല പ്രകൃതീശ്വരിക്ക് പ്രസന്നപൂജ നല്‍കുന്നു

Samskriti

മഹിതജീവിതം

Samskriti

ഭഗവാന്‍ ശ്രീരമണ മഹര്‍ഷിയും ശ്രീനാരായണ ഗുരുദേവനും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.