Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ഓര്‍മ്മകളുടെ കോളിളക്കം

സാഹസികതയും പൗരുഷവും നിറഞ്ഞ അനേകം കഥാപാത്രങ്ങളിലൂടെ മലയാള സിനിമാലോകത്ത് വിസ്മയം തീര്‍ത്ത നടന്‍ ജയന്‍ ഓര്‍മയായിട്ട് ഇക്കഴിഞ്ഞ നവംബര്‍ 16 ന് 43 വര്‍ഷം

കെ. ആര്‍. മോഹന്‍ദാസ് by കെ. ആര്‍. മോഹന്‍ദാസ്
Nov 19, 2023, 05:28 pm IST
in Varadyam

1980 നവംബര്‍ 16. ഞായര്‍. പി. ചന്ദ്രകുമാര്‍ സംവിധാനം ചെയ്ത ‘ദീപം’ സിനിമ റിലീസ് ചെയ്ത് മൂന്നാം ദിവസം. പ്രദര്‍ശനത്തിനിടെ തീയേറ്ററില്‍ പ്രൊജക്റ്റര്‍ നിശ്ചലമായി. ആളുകള്‍ ബഹളമുണ്ടാക്കിത്തുടങ്ങി. അപ്പോള്‍ വെള്ളിത്തിരയില്‍ ഒരു സ്ലൈഡ് പ്രത്യക്ഷപ്പെട്ടു. ”മദിരാശിയില്‍ ഷൂട്ടിങ്ങിനിടയിലുണ്ടായ അപകടത്തില്‍ നടന്‍ ജയന്‍ മരിച്ചു.” തീയേറ്ററില്‍ നിന്നു നിലവിളികളുയര്‍ന്നു.

ജയനെക്കുറിച്ച് മറക്കാനാവാത്ത ആ ഓര്‍മ്മകള്‍ പങ്കുവയ്‌ക്കുമ്പോള്‍ സത്യന്‍ അന്തിക്കാടിന്റെ വാക്കുകളില്‍ കണ്ണീരിന്റെ നനവുണ്ടായിരുന്നു.

”ഇപ്പോള്‍ തന്നെ ഡബ്ബിങ് ചെയ്യണം, പിന്നെ എന്നെ കിട്ടൂല്ല.”
ജയന്റെ ഈ സംഭാഷണം ഇന്നും സത്യന്‍ അന്തിക്കാടിന്റെ കാതുകളില്‍ മുഴങ്ങുന്നു.

ജയന്‍ അവസാന നാളുകളില്‍ അഭിനയിച്ച ദീപം, തടവറ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന്‍ പി ചന്ദ്രകുമാറിന്റെ സഹസംവിധായകനായിരുന്നു ഇന്നത്തെ പ്രശസ്ത സംവിധായകനായ സത്യന്‍ അന്തിക്കാട്.

സത്യന്‍ അന്തിക്കാട് ഓര്‍ക്കുന്നു. ”തടവറ കഴിഞ്ഞ് അധികം വൈകാതെ ജയന്‍ ഐ. വി. ശശിയുടെ തുഷാരത്തിന്റെ ഷൂട്ടിന് പോകേണ്ടതായിരുന്നു. എല്ലാ ദിവസവും ലാന്‍ഡ് ഫോണില്‍ വിളിച്ച് തന്റെ ഡബ്ബിങ് ഉടന്‍ തീര്‍ക്കണമെന്ന് ജയന്‍ നിര്‍ബന്ധിക്കുന്നത് ഞാന്‍ ഓര്‍ക്കുന്നു.

എഡിറ്റിങ് തീരാത്തതിനാല്‍ ഡബ്ബിങ്ങിന് സമയമായിട്ടില്ല. പക്ഷേ, ‘ഇപ്പോള്‍ തന്നെ ഡബ്ബിങ് ചെയ്യണം, പിന്നെ എന്നെ കിട്ടൂല്ല’ എന്ന് ജയന്‍ പറഞ്ഞു, ഒരു മുന്‍കരുതല്‍ പോലെ. അതിനാല്‍ ഞങ്ങള്‍ ഡബ്ബിങ് സ്റ്റുഡിയോ ബുക്ക് ചെയ്യുകയും ജയന്റെ ഭാഗങ്ങള്‍ മാത്രം മുന്‍കൂട്ടി റെക്കോര്‍ഡ് ചെയ്യുകയും ചെയ്തു.”

ഐ.വി.ശശി-ടി ദാമോദരന്‍ കൂട്ടുകെട്ടിലെ ജയന്‍ നായകനാകേണ്ടിയിരുന്ന തുഷാരം എന്ന ചിത്രത്തെക്കുറിച്ച് ടി ദാമോദരന്റെ മകളും തിരക്കഥാകൃത്തുമായ ദീദി ദാമോദരന്‍ ഓര്‍മ്മിക്കുന്നു:

”ജയനെ നായകനാക്കി ഷൂട്ടിങ് ഉടന്‍ ആരംഭിക്കാനിരിക്കുകയായിരുന്നു. അപ്പോഴാണ് ഇടിത്തീപോലെ ആ വാര്‍ത്ത വന്നത്. ആ വാര്‍ത്ത ഞങ്ങളെയെല്ലാം വല്ലാതെ ഞെട്ടിച്ചു. ജയന്‍ അടുത്ത കുടുംബ സുഹൃത്തായിരുന്നു. നടന്‍ രതീഷ് പിന്നീട് തുഷാരത്തിലെ വേഷം ഏറ്റെടുത്തു.

1939 ജൂലൈ 25 ന് കൊല്ലം ജില്ലയിലെ തേവള്ളിയിലായിരുന്നു കൃഷ്ണന്‍ നായര്‍ എന്ന ജയന്റെ ജനനം. ഇന്ത്യന്‍ നേവി ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം 1974 ല്‍ ‘ശാപമോക്ഷം’ എന്ന സിനിമയിലൂടെയാണ് അരങ്ങേറിയത്. പിന്നീട് 150ലേറെ സിനിമകളില്‍ അഭിനയിച്ചു.

1980 നവംബര്‍ 16 മലയാള സിനിമയുടെ ചരിത്രത്തിലെ ഒരു കറുത്ത ദിനമായിരുന്നു. അന്നാണ് കോളിളക്കം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഹെലികോപ്റ്റര്‍ അപകടത്തില്‍ അദ്ദേഹം മരണമടഞ്ഞത്.

നടനായ ജോസ് പ്രകാശിന്റെ മകന്‍ രാജന്‍ ജോസഫുമായുള്ള സൗഹൃദവും ജോസ് പ്രകാശിന്റെ ഉടമസ്ഥതയിലുള്ള ഡ്രൈ ക്ലീനിങ് സെന്ററില്‍ വരുന്ന സിനിമാക്കാരുമായിരുന്നു ജയന്റെ പ്രതീക്ഷ. ജോസ്പ്രകാശ് കുടുംബവുമായുള്ള സൗഹൃദത്തിലൂടെയാണ് 1974-ല്‍ ജേസിയുടെ ‘ശാപമോക്ഷം’ എന്ന സി നിമയിലെത്തുന്നത്. കൃഷ്ണന്‍ നായരെന്ന പേര് മാറ്റി ‘ജയന്‍’ എന്നാക്കിയതും ജോസ് പ്രകാശാണ്.

ശാപമോക്ഷത്തിനു ശേഷം നിരവധി ചെറിയ വേഷങ്ങള്‍ ലഭിച്ചു. അഭിനയത്തിലെ തന്റേതായ പ്രത്യേക ശൈലികൊണ്ട് കഥാപാത്രങ്ങളെ ശ്രദ്ധേയമാക്കുവാന്‍ ജയനു കഴിഞ്ഞു. പഞ്ചമി എന്ന ഹരിഹരന്‍ സിനിമയില്‍ ക്രൂരനായ ഫോറസ്റ്റ് ഓഫീസറായി എത്തിയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്.

ഭാവാഭിനയത്തിനൊപ്പം തന്നെ ശരീരത്തിന്റെ കരുത്തും വഴക്കവും അഭിനയത്തിനു മുതല്‍ക്കൂട്ടായി. ജയന്‍ ജീവന്‍കൊടുത്ത കഥാപാത്രങ്ങളെ പ്രേക്ഷകര്‍ ആവേശപൂര്‍വ്വം സ്വീകരിച്ചു.

ജയനിലെ ശരീര ഭാവങ്ങളെ ആഘോഷമാക്കിയ ഹരിഹരന്‍ സംവിധാനം ചെയ്ത ശരപഞ്ജരമാണ് ജയന്‍ നായകനായെത്തിയ ആദ്യചിത്രം. കരിമ്പന, അങ്ങാടി, ബേബി, ലൗ ഇന്‍ സിംഗപ്പൂര്‍, സര്‍പ്പം, ശരപഞ്ജരം, കഴുകന്‍, മീന്‍, കാന്തവലയം, നായാട്ട്, തുടങ്ങിയ സിനിമകളില്‍ റൊമാന്റിക് ഹീറോയായും ആക്ഷന്‍ ഹീറോയായും അദ്ദേഹം തിളങ്ങി. മലയാളിയുടെ മനസ്സിലെ നായക സങ്കല്‍പ്പങ്ങളെ ജയന്‍ പൊളിച്ചെഴുതുകയായിരുന്നു.

മലയാള സിനിമയില്‍ അതുവരെയുണ്ടായിരുന്ന നായക സങ്കല്‍പ്പങ്ങളെ അടിമുടി തിരുത്തിയെഴുതിക്കൊണ്ടായിരുന്നു ജയന്റെ പ്രവേശം. മലയാള സിനിമയിലെ ആദ്യത്തെ ആക്ഷന്‍ ഹീറോ എന്ന പദവി ജയന്‍ സ്വന്തമാക്കി. നായകനായുളള ജയന്റെ വളര്‍ച്ച പെട്ടെന്നായിരുന്നു. പെട്ടെന്നായിരുന്നു മരണവും.

അങ്ങാടി ആയിരുന്നു ജയനെ ജനകീയ നടനാക്കിത്തീര്‍ത്ത ചിത്രം. അങ്ങാടിയിലെ ഇംഗ്ലീഷ് സംസാരിക്കുന്ന ലോഡിങ് തൊഴിലാളിയെ കാണികള്‍ ഹര്‍ഷാരവത്തോടെ സ്വീകരിച്ചു. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഐ.വി. ശശി സംവിധാനം ചെയ്ത ഈ ചിത്രം മുന്‍കാല കളക്ഷന്‍ റെക്കോര്‍ഡുകള്‍ മാറ്റിക്കുറിച്ചു.

മറ്റ് നടന്മാര്‍ ഫൈറ്റ് സീനുകള്‍ക്ക് വേണ്ടി ഡ്യൂപ്പുകളെ ഉപപയോഗിച്ചപ്പോള്‍ ജയന്‍ ആ വേഷങ്ങള്‍ സാഹസികതയോടെ സ്വയം ചെയ്തു. ഒടുവില്‍ അതിരുകടന്ന സാഹസികത ജയന്റെ ജീവനെടുക്കുകയായിരുന്നു. കോളിളക്കം എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ 1980 നവംബര്‍ 16നായിരുന്നു അദ്ദേഹം അകാലത്തില്‍ പൊളിഞ്ഞത്. ഹെലിക്കോപ്റ്ററില്‍ വച്ചുള്ള ഷൂട്ടിംഗിനിടെ സംഭവിച്ച അപകടത്തില്‍ മരണം സംഭവിക്കുകയായിരുന്നു. മരണസമയത്ത് അദ്ദേഹത്തിന് 41 വയസായിരുന്നു.

ശാപമോക്ഷ’ത്തില്‍ ഉദിച്ച് ‘കോളിളക്ക’ത്തില്‍ അസ്തമിച്ചുപോയ അതുല്യനടന്‍. എങ്കിലും കൊല്ലം ജില്ലയിലെ ഓലയില്‍ ഗ്രാമത്തില്‍ ഇപ്പോഴും ജയന്റെ ഓര്‍മകള്‍ക്ക് നാട്ടുപുലരിയുടെ തെളിച്ചം.

അഭ്രപാളികളില്‍ മിന്നല്‍ പിണറിന്റെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂവെങ്കിലും ജനങ്ങളുടെ മനസ്സില്‍ ഒരിക്കലും മായാത്ത ഇടം നേടിയാണ് അദ്ദേഹം കടന്നുപോയത്. അദ്ദേഹം മരിക്കുമ്പോള്‍ ജനിച്ചിട്ടുപോലുമില്ലാത്ത 40 വയസിനു താഴോട്ടുള്ളവരുടെ മനസിലും കേടാവിളക്കായി ഇന്നും അദ്ദേഹം പ്രകാശിക്കുന്നു.

ജയന്റെ ബാല്യം ബുദ്ധിമുട്ടുകള്‍ നിറഞ്ഞതായിരുന്നു. അച്ഛന്റെ മരണശേഷം പശുവിനെ വളര്‍ത്തിയും മറ്റുമാണ് അമ്മ മക്കളെ വളര്‍ത്തിയത്. പശുവിനെ വളര്‍ത്തുന്നതില്‍ അമ്മയ്‌ക്ക് മറ്റൊരു ഉദ്ദേശവുമുണ്ടായിരുന്നു. മക്കള്‍ക്ക് പാലും വെണ്ണയും കൊടുക്കുക. പ്രൈമറി ക്ലാസില്‍ പഠിക്കുമ്പോള്‍ അമ്മ ജയനോടു പറയും: ”നീ ഹൈസ്‌കൂള്‍ ജംഗ്ഷന്‍ വരെ ഓടിയിട്ടുവാ…” ഓടി വരുമ്പോള്‍ അമ്മ വെണ്ണ കൊടുക്കും. ”അമ്മയും മകനും തമ്മില്‍ വല്ലാത്തൊരു ആത്മബന്ധം ഉണ്ടായിരുന്നു. വല്ലപ്പോഴുമേ അമ്മയെ കാണാന്‍ വരുമായിരുന്നുള്ളൂ. അതിന് അമ്മ ദേഷ്യപ്പെടും. എന്നാലും ചിരിച്ച മുഖത്തോടെ അമ്മയുടെ പരിഭവങ്ങള്‍ കേട്ടുനില്‍ക്കും. അമ്മയുണ്ടാക്കുന്ന വിഭവങ്ങളൊക്കെ വലിയ ഇഷ്ടമായിരുന്നു. പ്രത്യേകിച്ചും കൊഞ്ചു തീയല്‍. വീട്ടില്‍ വന്നു പോകുമ്പോള്‍ വലിയ കുപ്പികളില്‍ അമ്മ തീയലുണ്ടാക്കി കൊടുത്തയയ്‌ക്കും.”

ജയന്റെ അനുജന്‍ സോമന്‍ നായരുടെ മകനും നടനുമായ ആദിത്യന്റെ വാക്കുകള്‍. വല്യച്ഛന്റെ വഴിയിലൂടെ അഭിനയത്തിലേക്കു വന്ന ഒരേയൊരാള്‍ ആദിത്യന്‍ മാത്രമാണ്.

Tags: commemorationActor Jayan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എറണാകുളം ആര്‍എസ്എസ് പ്രാന്തകാര്യാലയത്തിലെ മാധവ്ജി മണ്ഡപത്തില്‍ നടന്ന എം. ശിവദാസ് അനുസ്മരണ യോഗത്തില്‍ മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ സംസാരിക്കുന്നു. രാഷ്ട്ര ധര്‍മ പരിഷത് പ്രസിഡന്റ് പി. കുട്ടികൃഷ്ണന്‍, കൊച്ചി മഹാനഗരം സംഘചാലക് അഡ്വ. പി. വിജയകുമാര്‍, സഹകാര്‍ ഭാരതി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. രാജശേഖരന്‍, ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാര്‍ സമീപം
Kerala

ശിവദാസന്‍ എല്ലാ തലത്തിലും മാതൃകയാക്കേണ്ട വ്യക്തിത്വം: സേതുമാധവന്‍

Entertainment

ജയന്റെ ഓര്‍മകള്‍ക്ക് ഇന്ന് 45 വയസ്; അഭ്രപാളിയിലെ ജയാരവം

India

ജൂൺ 25ന് ഭരണഘടനഹത്യാ ദിനം; ഒരു വർഷം നീണ്ടുനിൽക്കുന്ന അനുസ്മരണ പരിപാടികൾ, സംസ്ഥാനങ്ങൾക്ക് കത്തയച്ച് കേന്ദ്ര സർക്കാർ

Kerala

എം. പി. മന്മഥന്റെ വ്യത്യസ്ത വ്യക്തിത്വം അവിസ്മരണീയം: പി.എസ്. ശ്രീധരന്‍ പിള്ള

Entertainment

വെള്ളിത്തിരയില്‍ ത്രസിപ്പിക്കാന്‍ വീണ്ടും ‘ശരപഞ്ജരം’

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.