കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ പ്രണയബന്ധത്തിൽ കുടുക്കിയതിന് ശേഷം മതപരിവർത്തനം നടത്താൻ ശ്രമിച്ചതിന് അധ്യാപിക, ഭർത്താവ്, സഹോദരൻ, സ്കൂൾ മാനേജർ എന്നിവർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു. കോടതി ഉത്തരവിനെ തുടർന്ന് കന്റോൺമെന്റ് പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതിഷേധത്തെ തുടർന്ന് അധ്യാപികയെ സ്കൂൾ അധികൃതർ സസ്പെൻ്റ് ചെയ്തു.
കാൺപൂരിലെ സെൻ്റ് അലോഷ്യസ് ഹൈസ്‌കൂളിലെ അധ്യാപികയാണ് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയുമായി സൗഹൃദം സ്ഥാപിക്കുകയും ശാരീരിക ബന്ധത്തിന് നിർബന്ധിക്കുകയും ചെയ്തത്. തുടർന്ന് മതം മാറ്റാനുള്ള ശ്രമവും നടന്നു. തന്റെ മകനെ ഹിന്ദുമതത്തിൽ നിന്ന് ക്രിസ്തുമതത്തിലേക്ക് മാറ്റാൻ അധ്യാപകൻ ശ്രമിച്ചുവെന്ന് വിദ്യാർത്ഥിയുടെ പിതാവ് ആരോപിച്ചു. അധ്യാപിക പ്രായപൂർത്തിയാകാത്ത തന്റെ മകനോട് രാത്രി വൈകിയും ഫോണിൽ സംസാരിക്കുകയും മെസ്സേജുകൾ അയയ്‌ക്കുകയും ചെയ്തിരുന്നതായി പിതാവ് പറഞ്ഞു.
സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടും അവർ നടപടികൾ ഒന്നും സ്വീകരിച്ചിരുന്നില്ല. തുടർന്ന് കോടതിയെ സമീപിച്ചതോടെയാണ് പോലീസിന്റെ ഭാഗത്ത് നിന്നും നടപടികൾ ഉണ്ടായത്. കുറ്റാരോപിതനായ അധ്യാപികയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് (എബിവിപി) പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. സമ്മർദ്ദത്തെ തുടർന്ന് കൂടുതൽ അന്വേഷണ വിധേയമായി അധ്യാപികയെ സസ്‌പെൻഡ് ചെയ്യാൻ സ്കൂൾ ഭരണകൂടം തീരുമാനിക്കുകയായിരുന്നു.
പ്രിൻസിപ്പൽ വാൾട്ടർ ഡിസിൽവയുടെ നേതൃത്വത്തിലുള്ള സ്‌കൂൾ മാനേജ്‌മെന്റ് പ്രണയത്തിന്റെ മറവിൽ വിദ്യാർത്ഥികളെ മതം മാറ്റുന്നതിൽ പങ്കുവഹിച്ചതായി കുടുംബം പറഞ്ഞു. ഹിന്ദുക്കളെ ഭിക്ഷാടകർ എന്ന് അവഹേളിക്കുന്ന തരത്തിൽ പരാമർശിച്ചിട്ടുണ്ടെന്നും പൊട്ട് ധരിക്കുന്നതിനും മറ്റും സ്‌കൂളിനുള്ളിൽ വിലക്കുണ്ടെന്നും ഇരയുടെ പിതാവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: