ടെല്‍ അവീവ്: ഒക്ടോബര്‍ ഏഴിന് ഇസ്രായേലില്‍ ഹമാസ് നടത്തിയ ഭീകരാക്രമണത്തെ നാലില്‍ മൂന്ന് പലസ്തീനികളും പിന്തുണക്കുന്നതായി സര്‍വേ ഫലം. പാലസ്തീനിലെ റാമല്ല ആസ്ഥാനമായുള്ള അറബ് വേള്‍ഡ് ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് (എഡബ്ല്യുആര്എഡി) ഗവേഷണ സ്ഥാപനം നടത്തിയ സര്‍വേയിലാണ് ഇത്തരം ഒരു പ്രതികരണമുണ്ടായത്.
പ്രതികരിച്ചവരില്‍ 48.2 ശതമാനം പേര് ഹമാസിന്റെ പങ്കിനെ വളരെ പോസിറ്റീവ് ആണെന്നും 27.8 ശതമാനം പേര് ഹമാസിനെ കുറച്ച് പോസിറ്റീവ് ആണെന്നും വിശേഷിപ്പിച്ചു. ഏതാണ്ട് 80 ശതമാനം പേരും ഹമാസിന്റെ അല്‍ഖസ്സാം ബ്രിഗേഡിന്റെ ഭീകര വിഭാഗത്തിന്റെ പങ്ക് പോസിറ്റീവ് ആയിയാണ് കണക്കാക്കുന്നത്.
ഒക്ടോബര്‍ ഏഴിന് നടന്ന ആക്രമണത്തിന് ശേഷമുള്ള ഇത്തരത്തിലുള്ള ആദ്യ പലസ്തീനിയന്‍ വോട്ടെടുപ്പിലാണ് ഇത്തരത്തിലുള്ള ഒരു പ്രതികരണം ലഭിച്ചത്. ഒക്ടോബര്‍ 31 നും നവംബര്‍ ഏഴിനും ഇടയില്‍ തെക്കന്‍ ഗാസ സ്ട്രിപ്പ്, ജൂഡിയ, സമരിയ എന്നിവിടങ്ങളിലെ 668 പലസ്തീന് മുതിര്‍ന്നവരെ ഉള്‍പ്പെടുത്തിയാണ് സര്‍വേ നടത്തിയത്.
ഒക്ടോബര്‍ ഏഴിന് തെക്കന്‍ ഇസ്രായേലില്‍ നടന്ന ആക്രമണത്തില്‍ ഹമാസ് 1,200ലധികം ആളുകളെ കൊല്ലുകയും ആയിരക്കണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൂടാതെ, ഭീകരര്‍ 240 പേരെ ബന്ദികളാക്കുകയും ചെയ്തു.
ഒക്ടോബര്‍ ഏഴിന് ഹമാസിന്റെ പ്രവര്‍ത്തനങ്ങളെ പിന്തുണക്കുകയാണോ എതിര്‍ക്കുകയാണോ എന്ന് ചോദിച്ചപ്പോള്‍, സര്‍വേയില്‍ പങ്കെടുത്ത 59.3 ശതമാനം പലസ്തീനികള്‍ ആക്രമണത്തെ ‘അങ്ങേയറ്റം’ പിന്തുണച്ചതായും 15.7 ശതമാനം പേര് കൊലപാതകത്തെ ‘ഒരു പരിധിവരെ’ പിന്തുണച്ചതായും പറഞ്ഞു.
Here is the Arab World for Research & Development (AWRAD) survey:
More can be found on their webpage. pic.twitter.com/s9yYA1jodi
— Visegrád 24 (@visegrad24) November 18, 2023
12.7 ശതമാനം പേര് മാത്രമാണ് വിയോജിപ്പ് പ്രകടിപ്പിച്ചത്, 10.9 ശതമാനം പേര് ആക്രമണത്തെ പിന്തുണയ്ക്കുകയോ എതിര്‍ക്കുകയോ ചെയ്തിട്ടില്ലെന്ന് പറഞ്ഞു. ഹമാസിനെതിരായ സൈനിക നടപടിക്ക് ജൂത രാഷ്ട്രത്തെ ‘ഒരിക്കലും മറക്കില്ല, ഒരിക്കലും പൊറുക്കില്ല’ എന്ന് തുല്യ ശതമാനം പേരും പറഞ്ഞു.
ഇസ്രായേല്‍-ഹമാസ് യുദ്ധം പലസ്തീന് വിജയത്തില്‍ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മുക്കാല്‍ ഭാഗവും പറഞ്ഞു. ‘ഗാസ മുനമ്പില്‍ യുദ്ധം അവസാനിച്ചതിന് ശേഷം ഒരു സര്‍ക്കാര്‍ എന്ന നിലയില്‍ നിങ്ങള്‍ എന്താണ് ഇഷ്ടപ്പെടുന്നത്’ എന്ന ചോദ്യത്തിന് 72 ശതമാനം പേര് ഹമാസും പലസ്തീന് അതോറിറ്റി മേധാവി മഹ്മൂദ് അബ്ബാസിന്റെ ഫതഹ് വിഭാഗവും ഉള്‍പ്പെടുന്ന ഒരു ‘ദേശീയ ഐക്യ സര്‍ക്കാരിനെ’ അനുകൂലിക്കുന്നവരാണ് കൂടുതല്‍.
ഏകദേശം 8.5 ശതമാനം പേര് പലസ്തീന് അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള സര്‍ക്കാരിനെ അനുകൂലിക്കുന്നതായി പറഞ്ഞു. കൂടാതെ, എഡബ്യുആര്എഡി നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 98 ശതമാനത്തിലധികം പലസ്തീനികള്‍ അമേരിക്കയെക്കുറിച്ച് നിഷേധാത്മക വീക്ഷണങ്ങള്‍ പുലര്‍ത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: