ന്യൂദല്‍ഹി: റെയില്‍വേയില്‍ പരിഷ്കരണങ്ങള്‍ പുതിയ ഘട്ടത്തിലേക്ക്. എല്ലാ യാത്രക്കാര്‍ക്കും സ്ഥിരീകരിച്ച ടിക്കറ്റുകള്‍ നല്കാന് തീരുമാനം. 2027 ഓടെ ഈ ലക്ഷ്യം കൈവരിക്കാനാകുമെന്നാണ് സൂചന.
പ്രതിവര്‍ഷം 4,000-5,000 കിലോമീറ്റര്‍ പുതിയ ട്രാക്കുകള്‍ സ്ഥാപിച്ച് റെയില്‍വേ നെറ്റ്വര്‍ക്ക് വര്‍ധിപ്പിക്കുന്നുണ്ട്. നിലവില്‍ പ്രതിദിനം 10,748 ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്. ഇത് 13,000 ആയി ഉയര്‍ത്തുകയാണ് ലക്ഷ്യം.
അടുത്ത മൂന്നു-നാലു വര്‍ഷത്തിനുള്ളില്‍ 3,000 പുതിയ ട്രെയിനുകള്‍ കൂടി ട്രാക്കില്‍ എത്തും. പ്രതിവര്‍ഷം 800 കോടി യാത്രക്കാരെന്നത് ആയിരം കോടിയായി ഉയര്‍ത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: