കൊല്ലം: കുണ്ടറയിൽ അഞ്ച് വയസുകാരനെ തെരുവ് നായകൾ കൂട്ടം ചേർന്ന് ആക്രമിച്ചു. ഇളമ്പള്ളൂർ ഏജന്റ് മുക്കിൽ തിലകൻ-ഇന്ദു ദമ്പതികളുടെ മകൾ നീരജിനാണ് പരിക്കേറ്റത്. ജന്മനാ ഇരുവൃക്കളും തകരാറിലായ കുട്ടിക്ക് സാരമായി പരിക്കേറ്റു.
അഞ്ചിൽ അധികം തെരുവ് നായ്‌ക്കൾ കൂട്ടം ചേർന്നാണ് കുട്ടിയെ ആക്രമിച്ചത്. മൂത്രം ഒഴിക്കുന്നതിനായി മുറ്റത്തേക്ക് ഇറങ്ങിയപ്പോഴായിരുന്നു ആക്രമണം. തെരുവ് നായ്‌ക്കൾ കുട്ടിയെ 200 മീറ്ററോളം വലിച്ചിഴച്ച് കൊണ്ടുപോയി. നായ്‌ക്കളുടെ ആക്രമണത്തിൽ തലയ്‌ക്കും മുതുകിലും സ്വകാര്യ ഭാഗത്തും ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇരുകാലുകൾക്കും സ്വാധീനമല്ലാത്ത മാതാവ് മാത്രമായിരുന്നു സംഭവ സമയം വീട്ടിലുണ്ടായിരുന്നത്. സമീപവാസിയാണ് ഓടിയെത്തി കുട്ടിയെ രക്ഷപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: