Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

വിശ്വസ്തതയുടെ തീപ്പന്തുകളുമായി ഹീറോ ഷമി

എൻ. എസ്. വിജയകുമാർ by എൻ. എസ്. വിജയകുമാർ
Nov 19, 2023, 01:49 am IST
in Cricket

ഭാരത പേസ് ബോളര്‍ മുഹമ്മദ് ഷമി ആറ് കളികളില്‍ നിന്ന് 23 വിക്കറ്റുമായി 13-ാം ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരില്‍ മുന്നില്‍ പറക്കുന്ന താരം. രണ്ടാമതുള്ള ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ ആദം സാംപ പത്ത് കളികളില്‍ നിന്ന് നേടിയത് 22 വിക്കറ്റാണ്. അവിടെയാണ് അതിന്റെ പകുതിയോളം മത്സരങ്ങളില്‍ നിന്നും ഭാരതതാരത്തിന്റെ തകര്‍പ്പന്‍ വിക്കറ്റ് കൊയ്‌ത്ത്. വെറുമൊരു വിക്കറ്റ് വേട്ടയല്ല. ഏതവസരത്തിലും നായകന്‍ പന്തേല്‍പ്പിച്ചാല്‍ അതിന് കൃത്യമായി ഫലം നല്‍കിക്കൊണ്ടാണ് ഷമിയുടെ മറുപടി. ആദ്യ നാല് കളിയില്‍ പുറത്തിരുത്തിയതിനുള്ള പ്രഹരമാണ് താരത്തിന്റെ ഓരോ വിക്കറ്റിനും പറയാനുള്ളത് ഒടുവില്‍ ആ വിലപ്പെട്ട ബോളിങ് പ്രകടനം തുണയായത് നിര്‍ണായകമായ സെമി പോരാട്ടത്തിലാണ്.

ലോകകപ്പില്‍ ആദ്യമായി ഭാരതത്തിന്റെ സൂപ്പര്‍ ബോളര്‍ ജസ്പ്രീത് ബുംറയ്‌ക്ക് ആദ്യ പന്തില്‍ തന്നെ പ്രഹരമേറ്റു തുടങ്ങിയ മത്സരം. രചിന്‍ രവീന്ദ്രയും ഡെവോന്‍ കോണ്‍വേയും ചേര്‍ന്ന് തകര്‍ത്തടിച്ചുകൊണ്ടിരുന്ന അവസരത്തില്‍ രോഹിത് പതിവുപോലെ വിശ്വാസപൂര്‍വ്വം ഷമിയെ വിളിച്ച് പന്തേല്‍പ്പിച്ചു. വിക്കറ്റ് കീപ്പര്‍ കെ.എല്‍. രാഹുലിന്റെ കൈകളിലേക്ക് കിവി ഓപ്പണര്‍മാരെ രണ്ട് മികച്ച ഔട്ട്‌സ്വിങ്ങറുകളിലൂടെ എത്തിച്ച് ഷമി നായകന് തന്നിലുള്ള വിശ്വാസം കാത്തു. പിന്നീട് സെഞ്ചുറി നേടിയ ഡരന്‍ മിച്ചലിനൊപ്പം ന്യൂസിലാന്‍ഡ് നായകന്‍ കെയിന്‍ വില്യംസണ്‍ ടീമിനെ ഭദ്രമായ ബാറ്റിങ്ങിലൂടെ മുന്നോട്ടു കൊണ്ടുപോയ്‌കൊണ്ടിരുന്നു. ഈ ഘട്ടത്തിലാണ് രോഹിത് ശര്‍മ തികച്ചും അസ്വസ്ഥനായ നായകന്റെ ശരീരഭാഷ ഗ്രൗണ്ടില്‍ പ്രകടിപ്പിച്ചത്. ഒരിക്കല്‍ക്കൂടി ഷമി തന്നെ തന്റെ ടീമിന്റെ രക്ഷക്കെത്തി. കെയിന്‍ വില്യസണെ ഡീപ് സ്‌ക്വയര്‍ ലഗിലേക്ക് ഫഌക്ക് ചെയ്യാന്‍ പ്രേരിപ്പിച്ച ഷമിയുടെ ബോള്‍ സൂര്യകുമാറിന്റെ കൈകളിലേക്ക് ഭദ്രമായി എത്തിചേര്‍ന്നു. പൊരുതിക്കൊണ്ടിരുന്ന ഡാരില്‍ മിച്ചലും ഗ്ലെന്‍ ഫിലിപ്സും അവസാന ഘട്ടത്തില്‍ ക്ഷമകെട്ട് വമ്പന്‍ അടിക്ക് മുതിര്‍ന്നതിനെ മുതലെടുത്ത ഷമി തന്റെ മികച്ച പന്തുകളിലൂടെ രവീന്ദ്ര ജഡേജയുടെ കൈകളിലെത്തിച്ചു. ഇതോടെ ന്യൂസിലാന്‍ഡിന്റെ സെമിപോരാട്ടം അവസാനിക്കുവാന്‍ തുടങ്ങിയിരുന്നു. ഭാരതം ആശ്വാസത്തിലായി.

തന്റെ ആദ്യ സ്‌പെല്ലില്‍തന്നെ വിക്കറ്റുകള്‍ ഉറപ്പായും വീഴ്‌ത്തുന്ന വിശ്വസിക്കാവുന്ന ബൗളറാണ് ഷമി. പിന്നീട് ഇടവേള സ്‌പെല്ലുകളും കൃത്യതയാര്‍ന്ന മുനവച്ച ഏറുകളിലൂടെ എതിര്‍ ടീം ബാറ്റര്‍മാരെ അങ്കലാപ്പിലാക്കി വിക്കറ്റുമായി ഷമി പൂര്‍ത്തിയാക്കും. കഴിഞ്ഞ രണ്ട് ലോകകപ്പുകളില്‍ 31 വിക്കറ്റുകള്‍ വീഴ്‌ത്തിയിട്ടുള്ള ഷമി മൊത്തം ലോകകപ്പ് വിക്കറ്റ് നേട്ടം 54ല്‍ എത്തിച്ചിട്ടുണ്ട്. 23 മത്‌സരങ്ങളില്‍നിന്നും 44 വിക്കറ്റുകള്‍ വീഴ്‌ത്തിയിട്ടുള്ള സഹീര്‍ഖാനും, 34 മത്‌സരങ്ങളില്‍നിന്നും 44 വിക്കറ്റുകള്‍ കീശയിലാക്കിയിട്ടുള്ള ഈ ലോകകപ്പില്‍ മാച്ച് റഫറികൂടിയായ ജവഗല്‍ ശ്രീനാഥും കൈവരിച്ച നേട്ടങ്ങളെക്കാള്‍ ഏറെ മുന്നിലാണ് ഷമി. ഓസ്‌ട്രേലിയയുടെ പേസര്‍ ഗ്ലെന്‍ മക്ഗ്രാത്ത് നേടിയ 71 വിക്കറ്റുകളാണ് ഇക്കാര്യത്തില്‍ മുന്നില്‍.

ഒരിക്കല്‍ക്കൂടി ഇന്ത്യ-ഓസ്‌ട്രേലിയ ക്ലാസിക് ഫൈനലില്‍, മുഹമ്മദ് ഷമിക്ക് തന്റെ ആവനാഴിയിലെ അമ്പുകള്‍ തേച്ചുമിനുക്കി ഉപയോഗിക്കേണ്ടിവരും. കഴിഞ്ഞ ആറ് മത്‌സരങ്ങളിലെ ഈ തളരാത്ത പോരാളിയുടെ അസാമാന്യ പ്രകടനം മൂന്നാംവട്ടം ലോകകപ്പില്‍ മുത്തമിടുവാന്‍ ഭാരതത്തിനെ സഹായിക്കുമെന്ന് പ്രതീക്ഷിക്കാം.

Tags: shami13th World Cup ODI Cricket
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

കരുത്തര്‍, അതുല്യര്‍ പക്ഷെ…

Cricket

ക്ലാസ് കമിന്‍സ്

Cricket

കപില്‍ദേവ് തലയ്‌ക്ക്‌ മുകളില്‍ ഉയര്‍ത്തിയ ലോകകപ്പ്….. ഇന്ന്‌ കിരീടത്തിന് മുകളില്‍ കാല്‍കയറ്റി വെച്ച് ഓസീസ് താരം, വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ

Cricket

ഹെഡ് ഓസീസ്

ക്രിക്കറ്റ് ലോകകപ്പ് ജേതാക്കള്‍ക്കുള്ള ട്രോഫി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്‌ട്രേലിയന്‍ ഉപപ്രധാനമന്ത്രി റിച്ചാര്‍ഡ് മാര്‍ലെസും ചേര്‍ന്ന് ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമിന്‍സിന് സമ്മാനിക്കുന്നു
Cricket

ഓസീസിന് ആറാം ലോക കിരീടം 

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.