കോഴിക്കോട്: കേരളത്തിലെ സഹകരണ മേഖലയെ കള്ളനാണയങ്ങളില്നിന്ന് രക്ഷിക്കാന്‍ ഒന്നിച്ചുനില്‍ക്കണമെന്ന് ആഹ്വാനം ചെയ്ത് സഹകാര്‍ ഭാരതി അഖിലേന്ത്യാ സഹകരണ വാരത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാര്‍. കേരള ബാങ്കിന്റെ രൂപീകരണം സഹകരണ മേഖലയ്ക്ക് തിരിച്ചടിയായെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. കേരളബാങ്ക് നാശമാണ് ഉണ്ടാക്കിയതെന്ന് എല്‍ഡിഎഫ് ഘടകകക്ഷിയായ ജനതാദള്‍ നേതാവും മുന്‍ കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റുമായ മനയത്ത് ചന്ദ്രന് പറഞ്ഞു. സഹകരണ മേഖലയില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന പുതിയ നിയമങ്ങളുടെ ഗുണപരമായ കാര്യങ്ങള്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്ന് മനയത്ത് അഭിപ്രായപ്പെട്ടു.
കേരളബാങ്ക് ദോഷമാകുമെന്ന മുന്നറിയിപ്പുകള്‍ മുന്‍ സര്‍ക്കാരും വകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രനും അവഗണിച്ചതാണ് ഇന്നത്തെ സ്ഥിതിക്ക് കാരണമെന്ന് എംവിആര്‍ കാന്‍സര്‍ സെന്റര്‍ ചെയര്മാന് സി.എന്‍. വിജയകൃഷ്ണന് ചൂണ്ടിക്കാട്ടി. സഹകരണ മേഖലയില്‍ ഇ ഡിയെ വിളിച്ചുവരുത്തിയത് സഹകാരികള്തന്നെയാണെന്നും വിജയകൃഷ്ണന് പറഞ്ഞു.
സഹകരണ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനാവാത്തത് പക്ഷേ ഭരണമുന്നണിയിലെ പ്രശ്നങ്ങള്‍കൊണ്ടാണെന്ന് കോണ്‍ഗ്രസ് നേതാവും കുരുവട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ചെയര്മാന് എന്‍. സുബ്രഹ്മണ്യന് പറഞ്ഞു.
സഹകരണ മേഖലയ്ക്കല്ല പ്രശ്നങ്ങള്‍, മേഖലയിലെ കള്ളനാണയങ്ങളെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തിയാല്‍ തീരാവുന്നതേയുള്ളു പ്രശ്നങ്ങളെന്ന് സഹകാര്‍ ഭാരതി അഖില ഭാരതീയ സഹ സമ്പര്‍ക്ക പ്രമുഖ് യു. കൈലാസ്മണി ചൂണ്ടിക്കാട്ടി. സഹകരണ മേഖലയില്‍ രാഷ്ട്രീയം വേണ്ട, പകരം സേവനത്തിലൂടെ വേണം രാഷ്ട്രീയ പ്രവര്‍ത്തനമെന്ന് അദ്ദേഹം തുടര്‍ന്നു.
സ്വാഗത സംഘം അധ്യക്ഷന്‍ കെ.പി. ശ്രീശന് അധ്യക്ഷനായി. എന്‍സിഡിസി റീജിയണല്‍ ഡയറക്ടര്‍ ശ്രീധരന്.കെ.എന്‍ ഉദ്ഘാടനം ചെയ്തു. എന്‍സിഡിസി അസിസ്റ്റന്റ് റീജിയണല്‍ ഡയറക്ടര്‍ ശിവരാമകൃഷ്ണന്, സഹകാര്‍ ഭാരതി വൈസ്പ്രസിഡന്റ് എന്‍. സദാനന്ദന്, ജനറല്‍ സെക്രട്ടറി എസ്. മോഹനചന്ദ്രന്, ജില്ലാ അധ്യക്ഷന്‍ കെ. സുബ്രഹ്മണ്യന്, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എം. കുഞ്ഞപ്പു, പി. രമേഷ് ബാബു, ഭാവന സുരേഷ്, റിനീഷ്.ടി, പ്രതാപന്.എന്‍.ആര്, ടി. നന്ദനന്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: