എറണാകുളം: തൃക്കാക്കരയില്‍ കളക്ട്രേറ്റിന് സമീപമുളള ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച എറണാകുളം ആര്‍ടിഒയ്ക്കും മകനും ഭക്ഷ്യവിഷബാധ.എറണാകുളം ആര്‍ടിഒ അനന്തകൃഷ്ണനും മകനുമാണ് ഭക്ഷ്യവിഷബാധയുണ്ടായത്.
അനന്തകൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചത്.
മകന് പ്രാഥമിക ചികിത്സ നല്കി വിട്ടയച്ചു. വിശദ പരിശോധനയിലാണ് ഭക്ഷ്യവിഷബാധയാണ് ആരോഗ്യസ്ഥിതി മോശമാക്കിയതെന്ന് കണ്ടെത്തിയത്.
ഭക്ഷ്യവകുപ്പ് ഹോട്ടലില്‍ പരിശോധന നടത്തി. സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: