കറ്റാര്‍ വാഴ ഇല്ലാതെ എന്ത് സൗന്ദര്യ സംരക്ഷണം അല്ലേ. ദിനചര്യകളിലും മറ്റ് ആരോഗ്യകാര്യങ്ങളിലും ഒഴിട്ടുകൂടാനാകാത്ത ഒന്നാണ് കറ്റാര്‍വാഴ. നിരവധി ഗുണങ്ങള്‍ അടങ്ങിയിട്ടുള്ള അത്ഭുത സസ്യമാണ് ഇത്. വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുള്ള കറ്റാര്‍വാഴ ചര്‍മ്മത്തെ സംരക്ഷിക്കുന്നതിനൊപ്പം പല പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമാണ്.
ദിവസവും കറ്റാര്‍വാഴ ജ്യൂസാക്കി കുടിക്കുന്നത് വഴി നിരവധി ഗുണങ്ങളാണ് ശരീരത്തിന് ലഭിക്കുക. കറ്റാര്‍വാഴ ജ്യൂസ് വെറും വയറ്റില്‍ കുടിക്കുന്നത് വണ്ണം കുറയ്‌ക്കാൻ സഹായിക്കും. ചീത്ത കൊളസ്‌ട്രോള്‍ അകറ്റി നല്ല കൊളസ്‌ട്രോള്‍ നിലനിര്‍ത്താന്‍ സഹായിക്കുന്നു. ശരീരത്തില്‍ അടിഞ്ഞു കൂടിയിരിക്കുന്ന കൊഴുപ്പിനെ എരിച്ചു കളയാനും ഈ ജ്യൂസിന് കഴിയും.
ദഹനം മെച്ചപ്പെടുത്താനും കറ്റാർവാഴ ജ്യൂസിന് കഴിയും. കറ്റാര്‍വാഴ ജ്യൂസ് വയറ്റില്‍ നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയെയും സഹായിക്കും. പേശീവേദന, സന്ധിവേദന എന്നിവയെ മാറ്റാനും ഇത് ഉപയോഗിക്കാറുണ്ട്. ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്. വായുടെ ആരോഗ്യത്തിനും ദന്തസംരക്ഷണത്തിനും കറ്റാർവാഴ ഉത്തമമാണ്.
ആരോഗ്യകരമായ കറ്റാർവാഴ ജ്യൂസ് തയ്യാറാക്കേണ്ടത് ഇങ്ങനെ..
ഫ്രഷ് ആയി മുറിച്ചെടുത്ത കറ്റാര്‍ വാഴ കത്തിയോ സ്പൂണോ ഉപയോഗിച്ച് തൊലികളഞ്ഞ് ഉള്ളിലുള്ള ജെല്‍ എടുക്കുക. ഇതിലേക്ക് രണ്ട് കഷ്ണം ഇഞ്ചിയും അര ടീസ്പൂണ്‍ ചെറുനാരങ്ങ നീരും കുറച്ച് വെള്ളവും ചേര്‍ത്ത് മിക്സിയില്‍ ഇട്ട് അടിച്ചെടുക്കുക. ഇത് അരിച്ചെടുത്ത ശേഷം തേനോ പഞ്ചസാരയോ ചേര്‍ത്ത് കുടിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: