പത്തനംതിട്ട: കേരളത്തിലെ കര്‍ഷക ആത്മഹത്യകള്‍ക്ക് ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണെന്ന് കേന്ദ്രമന്ത്രി ശോഭ കരന്തലജെ.
ശബരിമല ദര്‍ശനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. കേരള സര്‍ക്കാര്‍ കേന്ദ്രവുമായി സഹകരിക്കുന്നില്ല. കേരളത്തിലെ കര്‍ഷകരും സഹകരണ സംഘങ്ങളും വളരെയധികം പ്രതിസന്ധി നേരിടുകയാണ്. നിരവധി കര്‍ഷകരുടെ പണം സഹകരണ സംഘങ്ങളിലുണ്ട്. സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകരെ അടിയന്തരമായി സഹായിക്കണമെന്നും ശോഭ കരന്തലജെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: