തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യത്തെ ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് കേന്ദ്രം ശംഖുമുഖത്ത്. വിനോദ സഞ്ചാര വകുപ്പാണ് ഇതിന് പിന്നില്‍.
ഈ മാസം 30നാണ് ആദ്യത്തെ വിവാഹം. ശംഖുംമുഖത്തെ മുത്തുച്ചിപ്പി പാര്‍ക്കിന് സമീപമാണ് ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് കേന്ദ്രം.
വിനോദസഞ്ചാര വകുപ്പിന്റെ പൂര്‍ണ നിയന്ത്രണത്തിലുള്ള സംസ്ഥാനത്തെ ആദ്യ ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് കേന്ദ്രമാണ് ശംഖുമുഖത്ത് ആരംഭിച്ചത്. ലോകോത്തര ഇവന്റ് മാനേജര്‍മാരെ ഉള്‍പ്പെടുത്തിയാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്.
അതിഥികള്‍ക്ക് താമസസൗകര്യം, കടല്‍ വിഭവങ്ങളും തനത് കേരള വിഭവങ്ങളും ഉള്‍പ്പെടുത്തി മെനു എന്നിവയുണ്ടാകും. ജില്ലാ ടൂറിസം വികസന സഹകരണ സൊസൈറ്റിക്കാണ് നടത്തിപ്പ് ചുമതല.













