സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജോലി നേടാൻ സുവർണാവസരം. ജൂനിയർ അസോസിയേറ്റ് / ക്ലർക്ക് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയിൽസ് ) തസ്തികകളിലാണ് നിയമനം. ആകെ 8283 ഒഴിവുകളാണ് ഉള്ളത്. എസ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റായ sbi.co.in ലൂടെ അപേക്ഷിക്കാവുന്നതാണ്.
അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദമോ അല്ലെങ്കിൽ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. 20-28 ആണ് പ്രായപരിധി. ഡിസംബർ ഏഴാണ് ആണ് അവസാന തീയതി.
പ്രിലിമിനറി പരീക്ഷ ജനുവരിയൽ നടക്കും. പരീക്ഷയിൽ വിജയിക്കുന്നവർക്ക് അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കുന്ന മെയിൻ പരീക്ഷയിൽ പങ്കെടുക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: