തിരുവനന്തപുരം: പൂജപ്പുര സരസ്വതീമണ്ഡപം നവകേരളസദസിന്റെ സ്വാഗതസംഘം ഓഫീസാക്കി മാറ്റിയ നടപടി അത്യന്തം പ്രതിഷേധാര്‍ഹമാണ്. ആരാധനാസ്വാതത്ര്യവും പൗരാവകാശവും ധ്വംസിച്ചുകൊണ്ട് സിപിഎം നടത്തുന്ന ഈ കടന്നുകയറ്റത്തിനെതിരെ ജനാധിപത്യ വിശ്വാസികളും ആരാധകരും രംഗത്ത് വരണമെന്ന് മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്.
സരസ്വതീമണ്ഡപം വ്യക്തമായ ഉദ്ദേശ്യത്തോടും സങ്കല്‍പ്പത്തോടും കൂടി രാജഭരണകാലത്ത് പണി കഴിപ്പിച്ചിട്ടുള്ളതാണ്. നവരാത്രി കാലത്ത് കുമാരസ്വാമി പൂജയ്ക്കും വിദ്യാരംഭചടങ്ങിനും ഹിന്ദുക്കളുടെ ആചാരാനുഷ്ഠാനങ്ങള്‍ക്കും വേണ്ടി മാത്രമാണ് ഈ മണ്ഡപം പണി കഴിപ്പിച്ചിട്ടുള്ളത്.
ഈ മണ്ഡപം സ്ഥിതി ചെയ്യുന്നതു കൊണ്ടാണ് സ്ഥലത്തിന് പൂജപ്പുര എന്ന പേര് ലഭിച്ചത്. ക്ഷേത്രത്തില്‍ കാവിക്കൊടി പാടില്ലെന്നും നാമജപം പാടില്ലെന്നുീ ശഠിക്കുന്ന ദേവസ്വം ബോര്‍ഡിന്റെ ഹിന്ദുവിരുദ്ധ ഉത്തരവിന്റെ ചുവട് പിടിച്ചാകാം പൂജപ്പുര സരസ്വതീമണ്ഡപത്തിലും സിപിഎം ഈ കടന്നു കയറ്റം നടത്തുന്നതെന്നും അദേഹം പറഞ്ഞു.
സരസ്വതീമണ്ഡപത്തില്‍ ജനാധിപത്യ മര്യാദകള്‍ പാലിച്ചു കൊണ്ട് ഭക്തജനങ്ങള്‍ തെരഞ്ഞെടുത്ത ജനകീയ സമിതിയാണ് ഭരണനിര്‍വ്വഹണം നടത്തുന്നത്. അതിനെ അതിലംഘിച്ചു കൊണ്ട് ഏകപക്ഷീയമായി മണ്ഡപം കയ്യടക്കി ബോര്‍ഡും ഓഫീസും നവകേരളസദസ്സ് സ്ഥാപിച്ചു.
ജനാധിപത്യത്തെ കുഴിച്ചുമൂടുന്നതും ഫാസിസ സ്ഥാപനവുമായാണ് നവകേരളമെന്ന് വിളംബരം ചെയ്യുകയുമാണ് ഈ നട പടിയിലൂടെ. രാജഭരണം അവസാനിപ്പിച്ച് സ്വത്തുക്കള്‍ ജനാധിപത്യ വ്യവസ്ഥയിലേക്ക് രാജകുടുംബം കൈമാറ്റം ചെയ്തു.
ആരാധനാലയങ്ങള്‍ കൈയടക്കാനുള്ള ലൈസന്‍സായി സര്‍ക്കാര്‍ അതിനെ കാണരുത്. ഹിന്ദു ജനതയുടെ ആരാധനാ സ്വാതന്ത്ര മതാവകാശം ആരാധനാലയഭരണ സ്വാതന്ത്ര്യം തുടങ്ങിയ ഭരണഘടനാ ദത്തമായ അവകാശാധികാരങ്ങള് കവര്‍ന്നെടുക്കുന്ന അധികാരികളുടെ നടപടി അധിക്ഷേപാര്‍ഹമാണ്. അതില്‍ നിന്നും പിന്തിരിയണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: