ഇടുക്കി: മണ്ഡലകാലത്തിന് തുടക്കമായതോടെ വിപുലമായ സജ്ജീകരണങ്ങളാണ് സന്നിധാനത്തും പമ്പയിലും ഉൾപ്പെടെ നടക്കുന്നത്. അയ്യപ്പ ഭക്തരുടെ യാത്രാ സൗകര്യത്തിന് വേണ്ടി പ്രത്യേക സർവീസുകൾ ആരംഭിച്ചതായി കെഎസ്ആർടിസി. ഭക്തരുടെ പ്രധാന ഇടത്താവളമായ കുമളിയിൽ നിന്നും 12 കെഎസ്ആർടിസി സർവീസുകൾ ആരംഭിച്ചു.
നിലവിലുള്ള സർവീസുകളെ ബാധിക്കാത്ത വിധത്തിലായിരിക്കും പുതിയ സർവീസ് ആരംഭിക്കുക. മണ്ഡലകാലം അവസാനിക്കുന്നത് വരെയും കുമളി ഡിപ്പോയിൽ നിന്നും എല്ലാ ദിവസവും സർവീസ് ഉറപ്പു വരുത്തുമെന്നും അധികൃതർ അറിയിച്ചു. 232 രൂപയാണ് ടിക്കറ്റ് നിരക്ക്. ബസിൽ ആളുകൾ ഫുൾ ആകുന്നതിന് അനുസരിച്ചാകും ട്രിപ്പ് ആരംഭിക്കുന്നത്.
ബസിൽ 40 യാത്രക്കാരായാൽ പുറപ്പെടുമെന്നും അധികൃതർ അറിയിച്ചു. കുമളി ടൗണിലെ പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: