അടിമാലി : ക്ഷേമ പെന്ഷന് കിട്ടാത്തതില്‍ പ്രതിഷേധിച്ച് മണ്‍ചട്ടിയുമായി ഭിക്ഷയാചിച്ച മറിയക്കുട്ടിയെ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി കണാനെത്തി. ബിജെപി നേതാക്കള്‍ക്കൊപ്പം അടിമാലിയിലെ മറിയക്കുട്ടിയുടെ വീട്ടിലെത്തുകയായിരുന്നു സുരേഷ് ഗോപി. താരത്തെ പെട്ടന്ന കണ്ട മറിയ കുട്ടി തെല്ലൊന്ന് അത്ഭുതപ്പട്ടു. ശേഷം തന്നെ കാണാനെത്തിയതിലെ സന്തോഷവും അവര്‍ പ്രകടിപ്പിച്ചു.
”സാറിനോട് നന്ദി, സാറ് ഇത്ര അദ്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചേച്ചു പോകുന്നതില്‍ എനിക്കു നന്ദി. സാറിനൊത്തിരി ഉപദ്രവങ്ങളൊക്കെ ഉണ്ടായി, വൃത്തികെട്ട കാര്യം. അതില്‍ ഞങ്ങള്‍ ദുഃഖിച്ചിരിക്കുവായിരുന്നു” ‘അല്ല സാറേ, ഞാന്‍ ചോദിക്കട്ടെ, ജനങ്ങളാണോ കുലംകുത്തി അതോ അയാളാണോ’. എന്നാല്‍ അതൊന്നും താന്‍ പറയില്ലെന്ന് സുരേഷ് ഗോപി പറഞ്ഞാപ്പോള്‍, ഞാന്‍ പറയുമെന്നായി മറിയക്കുട്ടി. എന്നെ അറസ്റ്റു ചെയ്താലും ശരി. ആരാ കുലംകുത്തിയെന്ന് ചോദിക്കും.
ഞങ്ങള്‍ക്ക് മഞ്ഞക്കാര്‍ഡ് ഇല്ല. അതു സിപിഎമ്മുകാര്ക്കുള്ളതായെന്നും അവര്‍ പറഞ്ഞു. മറിയക്കുട്ടിക്കൊപ്പം ഏറെ നേരം ചെലവിട്ട ശേഷമാണ് സുരേഷ്ഗോപി യാത്രയായത്. ഇറങ്ങുന്നതിന് മുന്നേ ‘അമ്മയെ ശ്രദ്ധിച്ചേക്കണേ’ എന്ന് മറിയക്കുട്ടിയുടെ ഒപ്പമുള്ളവരോട് പറയാനും താരം മറന്നില്ല.
ഇരുനൂറേക്കര്‍ സ്വദേശിനി മറിയക്കുട്ടിയും (87) പൊളിഞ്ഞപാലം താണിക്കുഴിയില്‍ അന്ന ഔസേപ്പും (80) കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഭിക്ഷയെടുത്തു പ്രതിഷേധിച്ചത്. പിന്നാലെ, മറിയക്കുട്ടിക്കു ലക്ഷങ്ങളുടെ ആസ്തിയുണ്ടെന്നും ഒന്നരയേക്കര്‍ സ്ഥലവും 2 വീടുകളും ഉണ്ടെന്നും സിപിഎം പ്രചരിപ്പിരുന്നു. ഇവരുടെ മകള്‍ വിദേശത്തുണ്ടെന്നും ഈ വസ്തുതകള്‍ മറച്ചുവച്ചാണു ഭിക്ഷ യാചിക്കാന്‍ ഇറങ്ങിയതെന്നും സിപിഎമ്മും ദേശാഭിമാനിയും ആരോപിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ വില്ലേജ് ഓഫീസറില്‍ നിന്നും തന്റെ പരില്‍ വസ്തുവകകളില്ലെന്ന് സാക്ഷ്യപത്രം വാങ്ങി ആരോപണങ്ങള്‍ തെറ്റാണെന്ന് മറിയക്കുട്ടി തെളിയിച്ചു. ഇത് ചര്‍ച്ചയായതോടെ മറിയക്കുട്ടിക്കെതിരെ വാര്‍ത്ത നല്കിയ സിപിഎം മുഖപത്രത്തിന് വാര്‍ത്ത തിരുത്തി നല്കേണ്ടതായും വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: