ഭോപ്പാല്‍ : വാശിയേറിയ പ്രചാരണങ്ങള്‍ക്കൊടുവില്‍ മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ഇന്ന് വിധിയെഴുത്ത്. ഇരു സംസ്ഥാനങ്ങളിലും വോട്ടിങ് ആരംഭിച്ചു. മധ്യപ്രദേശില്‍ ഒന്നാംഘട്ടവും ഛത്തീസ്ഗഢില്‍ ഇത് രണ്ടാം ഘട്ട തെരഞ്ഞെടുപ്പുമാണ് ഇന്ന് നടക്കുന്നത്. മധ്യപ്രദേശില്‍ 230 മണ്ഡലങ്ങളിലേക്ക് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്.
252 വനിതകളടക്കം 2533 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ വോട്ടിങ്. ചില മണ്ഡലങ്ങളില്‍ രാവിലെ ഏഴ് മുതല്‍ മൂന്ന് വരെയായും പോളിങ് സമയം ക്രമീകരിച്ചിട്ടുണ്ട്.
ഛത്തീസ്ഗഡില്‍ രണ്ടാം ഘട്ടത്തില്‍ എഴുപത് സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് നടക്കുന്നത്. രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് വോട്ടെടുപ്പ്. മാവോയിസ്റ്റ് ഭീകരരുടെ ഭീഷണിയുള്ള 9 ബൂത്തുകളിലാണ് 7 മുതല്‍ 3 വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. 958 സ്ഥാനാര്‍ത്ഥികളാണ് ഇവിടെ മത്സരിക്കുന്നത്. ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയയുടെ പാര്‍ട്ടിയില മൂന്ന് ലോക്സഭാ എംപിമാരായ രാകേഷ് സിങ്, ഗണേഷ് സിങ്, റിതി പഥക് എന്നിവരും ഇന്ന് ജനവിധി തേടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: