തിരുവനന്തപുരം: കോടാലി കൊണ്ട് ഭാര്യയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിന് എട്ട് വർഷം കഠിന തടവും 5,000 രൂപ പിഴയും വിധിച്ച് കോടതി. തിരുവനന്തപുരം ചെറിയന്നൂർ സ്വദേശി രാമഭദ്രനെതിരെയാണ് കോടതി വിധിച്ചത്.
2014 ഡിസംബർ ഒമ്പതിനായിരുന്നു കേസിന് ആസ്പദമായ സംഭവം. ഭർത്താവ് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചിരുന്നു. ഇത് അന്വേഷിക്കുന്നതിന് എത്തിയപ്പോഴായിരുന്നു പ്രതിയുടെ ആക്രമണം. പോലീസിനൊപ്പമായിരുന്നു അന്ന് എത്തിയതെങ്കിലും പ്രതി ആക്രമിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: