തൃശൂർ: തിരുവല്വാമലയിലെ എട്ട് വയസുകാരിയുടെ മരണം ഫോൺ പൊട്ടിത്തെറിച്ചല്ലെന്ന് വ്യക്തമായതോടെ വിശദമായ അന്വേഷണത്തിനൊരുങ്ങി പോലീസ്. ഫോറൻസിക് ലാബിലെ പരിശോധനാ ഫലത്തിൽ പൊട്ടാസ്യം ക്ലോറേറ്റ്, സൾഫർ എന്നിവയുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്നാണ് നീക്കം. പന്നിപ്പടക്കം കടിച്ചതാണോ അപകടത്തിന് കാരണമെന്ന് പോലീസ് പരിശോധിച്ച് വരികയാണ്.
ഈ കഴിഞ്ഞ ഏപ്രിൽ 26-നായിരുന്നു സംഭവം. അശോകന്റെ മകൾ ആദിത്യശ്രീ വീടിനുള്ളിലുണ്ടായപൊട്ടിത്തെറിയിൽ മരിച്ചത്. പുതപ്പിനിടയിൽ കിടന്ന് ഫോണിൽ ഗെയിം കളിക്കവെ പൊട്ടിത്തെറി ഉണ്ടാകുകയായിരുന്നു എന്നാണ് മൊഴി. രാസ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് ഫോൺ പൊട്ടിത്തെറിച്ചല്ല അപകടമെന്ന് പോലീസ് കുടുംബത്തെ അറിയിച്ചത്.
വീഡിയോ കാണുന്നതിനിടെ ഫോൺ പൊട്ടിത്തെറിച്ച് കുട്ടി മരണപ്പെടുകയായിരുന്നുവെന്നാണ് വീട്ടുകാർ പറയുന്നത്. പുതപ്പിനടിയിൽ കിടന്ന് ഫോണിൽ ഗെയിം കളിക്കുകയായിരുന്നു എന്നാണ് മുത്തശ്ശി മൊഴി നൽകിയത്. മുത്തശ്ശിയും കുട്ടിയും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. വീടിനുള്ളിൽ നിന്നും സ്‌ഫോടന ശബ്ദം കേട്ടുവെന്നും പ്രദേശവാസികൾ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: