വിപുലീകരണത്തിനൊരുങ്ങി ഇന്ത്യൻ റെയിൽവേ. 2027-ഓടെ എല്ലാ ട്രെയിൻ യാത്രക്കാർക്കും കൺഫേം ടിക്കറ്റ് ഉറപ്പാക്കുമെന്നും എല്ലാവർക്കും യാത്ര ഉറപ്പാക്കാൻ കൂടുതൽ ട്രെയിനുകൾ അനുവദിക്കുമെന്നും റെയിൽവേ വൃത്തങ്ങൾ വ്യക്തമാക്കുന്നു. ദിവസേനയുള്ള ട്രെയിനുകൾ കൂട്ടും. പദ്ധതിയുടെ ഭാഗമായി എല്ലാ വർഷവും പുതിയ ട്രാക്കുകൾ സ്ഥാപിക്കും.
പ്രതിവർഷം 4,000 മുതൽ 5,000 വരെ പുതിയ ട്രാക്കുകൾ നിർമിക്കാനാണ് നീക്കമെന്നും റെയിൽവേ അറിയിച്ചു. നിലവിൽ പ്രതിദിനം 10,748 ട്രെയിനുകൾ സർവീസ് സ് നടത്തുന്നു, ഇത് പ്രതിദിനം 13,000 ട്രെയിനുകളായി ഉയർത്തുകയാണ് ലക്ഷ്യം. അതായത് നാലുവർഷംകൊണ്ട് 3,000 ട്രെയിനുകൾ കൂടി പുതുതായി എത്തും. വർഷന്തോറം 800 കോടി യാത്രക്കാരെന്നത് 1,000 കോടിയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു.
കൂടുതൽ ട്രാക്കുകൾ ഇടുക, ട്രെയിനുകളുടെ വേഗത കൂട്ടുക തുടങ്ങിയ മാർഗങ്ങളിലൂടെ യാത്രാ സമയം വെട്ടിക്കുറയ്ക്കാനുള്ള ശ്രമത്തിലാണ് റെയിൽവേ. പുഷ്- പുൾ ട്രെയിനുകൾ അവതരിപ്പിച്ചാൽ ത്വരണവും വേഗതകുറയ്ക്കലും പെട്ടന്നാക്കാൻ സാധിക്കുമെന്നാണ് റെയിൽവെയുടെ കണക്കുകൂട്ടൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: