Categories: India

ബിഹാർ ഭാരതത്തിന്റെ സ്വർണ കലവറയാകുമോ? വ്യത്യസ്ത ഇടങ്ങളിൽ സ്വർണ ഖനിയുണ്ടെന്ന് സൂചന; സർവേയുമായി ജിഎസ്ഐ

Published by

പട്ന: ലിഥിയം ശേഖരത്തിന് പിന്നാലെ ഇന്ത്യയിൽ സ്വർണ്ണശേഖരവും കണ്ടെത്തിയതായി റിപ്പോർട്ട്. ബിഹാറിലെ ബങ്ക മേഖലയിലാണ് സ്വർണ ശേഖരം ഉള്ളതെന്നാണ് വിലയിരുത്തൽ. ഇത് സംബന്ധിച്ച് സർവേ പുരോ​ഗമിക്കുകയാണ്.

നേരത്തെ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (ജിഎസ്ഐ) സംഘം ജില്ലയിലെ കർവാവ് ഗ്രാമത്തിൽ ഖനനം നടത്തിയിരുന്നു. സ്വർണ്ണം ഉൾപ്പെടെ നിരവധി ധാതുക്കളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള വിവരങ്ങൾ സംഘത്തിന് ഇവിടെ നിന്നും ലഭിച്ചിരുന്നു. ഇതിന് പുറമേയാണ് ബങ്ക ജില്ലയിലെ ജയ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ചന്ദേ പാട്ടി ഗ്രാമത്തിലെ സ്വർണ്ണ കല്ലിനെക്കുറിച്ച് ജിഎസ്‌ഐക്ക് വിവരം ലഭിച്ചിട്ടുള്ളത്. ജിഎസ്ഐ സംഘം ഇവിടെ ഖനനം നടത്തിവരികയാണ്.

ബ്രിട്ടീഷുകാരുടെ കാലത്തും ഇതേ സ്ഥലത്ത് നിധിശേഖരം കണ്ടെത്താൻ സാധ്യതയുണ്ടെന്ന് പറയപ്പെട്ടിരുന്നു. അക്കാലത്തും ബ്രിട്ടീഷ് സർക്കാർ ഇവിടെ ഖനനം നടത്തിയിരുന്നതായി നാട്ടുകാർ പറയുന്നു. ഗ്രാമത്തിലെ 6 വ്യത്യസ്ത സ്ഥലങ്ങളിൽ നിന്ന് ജിഎസ്ഐ സംഘം സാമ്പിളുകൾ ശേഖരിച്ച് പഠനത്തിന് അയച്ചിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: goldBihar