കണ്ണൂർ: ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് ഇരയാക്കിയ കേസിൽ 16 വര്‍ഷം തടവിനും ഒരുലക്ഷം രൂപ പിഴയും വിധിച്ച് കോടതി. 12,14 പ്രായമുള്ള കുട്ടികളെ പീഡിപ്പിച്ച നീര്‍വേലി മൊയ്തൂട്ടി വമ്പനെയാണ് തലശ്ശേരി അതിവേഗ പോക്സോ കോടതി ജഡ്ജി ടിറ്റി ജോര്‍ജ് ശിക്ഷിച്ചത്.
നീന്തല്‍ പഠിപ്പിക്കാമെന്ന വ്യാജേന പീഡിപ്പിച്ചെന്നാണ് കേസ്. 12 വയസ്സുകാരനെ വീട്ടിലും നീര്‍വേലി പുഴക്കടവിലും വണ്ണാത്തിപ്പാറയിലും വെച്ച് പീഡിപ്പിച്ചതിന് വിവിധ വകുപ്പുകളിലായി 13 വര്‍ഷം കഠിനതടവിനും 75,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കില്‍ ഒന്‍പതുമാസംകൂടി തടവനുഭവിക്കണം. 2018 ജൂണ്‍ ഒന്‍പത് മുതലാണ് പീഡിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: