മലപ്പുറം: ബിരിയാണിയില്‍ കോഴിത്തല കണ്ടെത്തിയ സംഭവത്തില്‍ പിഴയിട്ട് ആർഡിഒ കോടതി. മലപ്പുറം തിരൂരിലെ പൊറോട്ട സ്റ്റാള്‍ എന്ന ഹോട്ടലിന് 75,000 രൂപയാണ് പിഴയിട്ടത്. ഹോട്ടല്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ഇടപെട്ട് പൂട്ടിച്ചിരുന്നു.
നവംബര്‍ അഞ്ചിന് തിരൂര്‍ സ്വദേശിയായ അധ്യാപിക പ്രതിഭയാണ് വീട്ടിലേക്ക് നാല് ബിരിയാണി കഴിഞ്ഞ ദിവസം പാഴ്സലായി വാങ്ങിയത്. ഇതിലൊരു കവര്‍ തുറന്നു നോക്കിയപ്പോഴാണ് കോഴിയുടെ തല കണ്ടെത്തിയത്. ഹോട്ടലിനെതിരായ പരാതിയില്‍ ഭക്ഷ്യസുരക്ഷ ഓഫീസര്‍ പരിശോധന നടത്തി ഹോട്ടല്‍ അടച്ചു പൂട്ടുകയായിരുന്നു.
താന്‍ വാങ്ങിയ ഭക്ഷണത്തില്‍ എണ്ണയില്‍ വറുത്തെടുത്ത രീതിയിലായിരുന്നു കോഴിത്തലയുണ്ടായിരുന്നതെന്നും കോഴിയുടെ കൊക്കുള്പ്പെടെ ഇതിലുണ്ടായിരുന്നെന്ന് പ്രതിഭ പറഞ്ഞിരുന്നു. പരാതിയെ തുടര്‍ന്ന് തിരൂര്‍ ഭക്ഷ്യസുരക്ഷ ഓഫീസര്‍ക്ക് പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹോട്ടലില്‍ ഭക്ഷ്യസുരക്ഷ വിഭാഗം നടത്തിയ പരിശോധനയിലാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: