തിരുവനന്തപുരം: ജീവനക്കാരുടെ ക്ഷാമബത്ത നല്കാത്തത് സംബന്ധിച്ച് സര്ക്കാരിനോട് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല് വിശദീകരണം തേടി. കുടിശ്ശിക എന്ന് നല്കുമെന്ന് ട്രൈബ്യൂണല് ചോദിച്ചു. സര്ക്കാരിന്റെ സാമ്പത്തിക സ്ഥിതിയോ നിയന്ത്രണമോ ഇതില് ബാധകമല്ല.
2021 മുതലുള്ള കുടിശ്ശിക എന്ന് നല്കുമെന്ന് രേഖാമൂലം അറിയിക്കണമെന്നും ട്രൈബ്യൂണല് ആവശ്യപ്പെട്ടു. ഡിസംബര് 11നകം അറിയിച്ചില്ലെങ്കില് ഹര്ജിയില് സ്വന്തം നിലയില് ഉത്തരവിടും. 2021 മുതല് 23 വരെ ആറു ഗഡുക്കളായുള്ള 18 ശതമാനം ക്ഷാമബത്തയാണ് സര്ക്കാര് ജീവനക്കാര്ക്ക് നല്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: