നവകേരള സദസിന് മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാര്‍ക്കും യാത്ര ചെയ്യുന്നതിനായി ഒരു കോടിയോളം രൂപ ചെലവഴിച്ചാണ് ഭാരത് ബെന്‍സ് ആഡംബര ബസ് തയ്യാറാക്കുന്നത്. 25 പേര്‍ക്ക് ഒരേസമയം സഞ്ചരിക്കാന്‍ സാധിക്കുന്ന അനേകം പ്രത്യേകതകളോടെ ഇറങ്ങിയ ബസാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം.
എന്നാല്‍ ഭാരത് ബെന്‍സിന്റെ ഇറങ്ങിയ ബസിനെക്കാള്‍ യോജിക്കുന്ന ഒരു ബസാണ് നടന്‍ ജോയ്‌മാത്യു ഫേസ്ബുക്കിലൂടെ നിര്‍ദ്ദേശിച്ചിരിക്കുന്നത്…
ഫേസ്ബുക്ക് പോസ്റ്റ്:
ഇനി ഇറങ്ങിയ പുത്തന്‍ ബസിന്റെ പ്രത്യേകതകള്‍ ഇതൊക്കെയാണ്…
നവംബര്‍ 18ന് മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്ന് തുടക്കം കുറിക്കുന്ന നവകേരളയാത്രയ്‌ക്ക്
മുഖ്യമന്ത്രിക്ക് സഞ്ചരിക്കുന്നതിനാണ് ഈ വില കൂടിയ കെഎസ്ആര്‍ടിസി ബസ് ഇറക്കിയിരിക്കുന്നത്.
ബസിന്റെ നിർമ്മാണത്തിനായി ആകെ 1,05,20000 രൂപയാണ് ചെലവാകുന്നത്. പുത്തൻ ബസിൽ മുഖ്യമന്ത്രിക്ക് യാത്ര ചെയ്യുന്നതിന് പ്രത്യേക ക്യാബിനറ്റ് ഉണ്ടാകും. അടിയന്തര യോഗങ്ങൾ കൂടുന്നതിനായി റൗണ്ട് ടേബിൾ മുറിയൊരുക്കും.യാത്രക്കാർക്ക് ആവശ്യത്തിനായുളള ലഘുഭക്ഷണങ്ങൾ തയ്യാറാക്കുന്നതിനായി വൈദ്യുതിയിൽ പ്രവർത്തിക്കുന്ന മിനി കിച്ചൺ സൗകര്യം ഉണ്ടാകും. കൂടാതെ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിനുളള ശുചിമുറിയും കാണും. കർണാടകയിൽ 35 ലക്ഷം രൂപ ചെലവഴിച്ചാണ് ബസിന്റെ ബോഡി നിർമിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: