ശബരിമല: മണ്ഡല – മകരവിളക്ക് തീര്‍ത്ഥാടന കാലത്തിന് തുടക്കം കുറിച്ച് ശബരിമലക്ഷേത്ര നട തുറന്നു.വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനരാണ് നട തുറന്നത്.
പുതിയ മേല്‍ശാന്തിമാരായ പി എന്‍ മഹേഷിനെയും പി ജി മുരളിയെയും തന്ത്രി ക്ഷേത്രത്തിലേക്ക് ആനയിച്ചു.പുതിയ മേല്‍ശാന്തി മാര്‍ക്ക് തന്ത്രി മൂലമന്ത്രവും പൂജാവിധിയും ചൊല്ലി കൊടുത്തു. ആഴിയില്‍ അഗ്നി പകര്‍ന്നു.
വൃശ്ചികം ഒന്നായ വെളളിയാഴ്ച പുലര്‍ച്ചെ പുതിയ മേല്‍ശാന്തിമാര്‍ നട തുറക്കും.
ശബരിമലയിലും പമ്പയിലും പുതിയ തീര്‍ത്ഥാടന കാലത്തിനായി എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയായതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് വ്യക്തമാക്കി. 17 ലക്ഷം ടിന് അരവണയും രണ്ടുലക്ഷത്തോളം അപ്പവും ശേഖരമുണ്ട്.
വെര്‍ച്ചല്‍ ക്യൂ വഴിയാണ് തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനം അനുവദിക്കുക. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പ്രത്യേക ഫാസ്റ്റ് ടാഗ്സൗകര്യങ്ങളും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: