Categories: Education

എസ്എസ്എല്‍സി ബുക്ക് നഷ്ടപ്പെട്ടു പോയോ…..  അല്ലെങ്കിൽ കേടുപാട് സംഭവിച്ചാൽ,  ഡ്യൂപ്ലിക്കേറ്റ്‌ എങ്ങനെയെടുക്കാം

Published by

നമ്മള്‍ ഡിജിറ്റല്‍ കാലഘട്ടത്തിലാണെങ്കിലും… ഇന്നും പഴയകാല നമ്മുടെ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെടുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് തന്നെ താഴെ പറയുന്ന പ്രകാരം ഡ്യൂപ്ലിക്കേറ്റിന് അപേക്ഷിക്കാം.

2018 മുതലുള്ള എസ്എസ്എല്‍സി സര്‍ട്ടിഫികള്‍ നിലവില്‍ ഡിജിറ്റലായി മാറിയിട്ടുണ്ട്.

അപേക്ഷിക്കേണ്ട വിധം:

1. എന്റെ ……… നമ്പർ എസ്എസ്എല്‍സി ബുക്ക്  യാത്രാ മധ്യേ തിരിച്ചു കിട്ടാത്ത വിധം നഷ്ടപ്പെട്ടിരിക്കുന്നു. കണ്ടു കിട്ടുന്നവർ താഴെ കാണുന്ന നമ്പരിൽ എന്നെ അറിയിക്കണമെന്ന് ആവശ്യപ്പെടുന്നതോടൊപ്പം 15 ദിവസം കഴിഞ്ഞിട്ടും തിരിച്ചു കിട്ടിയില്ല എങ്കിൽ ഡ്യൂപ്ളിക്കേറ്റ് സർട്ടിഫിക്കേറ്റിന് അപേക്ഷിക്കേണ്ടതായി വരും. ആയതിനാൽ മേൽ പ്രസ്താവിച്ച സർട്ടിഫിക്കേറ്റ് കിട്ടുന്നവർ എന്നെ അറിയിക്കാൻ താല്പര്യപ്പെടുന്നു.

ഈ പരസ്യം പ്രമുഖമായ രണ്ട് മലയാള പത്രത്തിൽ പരസ്യം ചെയ്യുക.
പരസ്യം വന്ന പത്രത്തിന്റെ പേജ് സഹിതം എടുക്കുക.

2. ഈ രണ്ട് പത്രങ്ങളുമായി ഒരു അഡ്വക്കേറ്റിനെ കാണുക. അഫിഡഫിറ്റ് തയ്യാറാക്കുക. ഇതിൽ ഒരു ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് സാക്ഷ്യപ്പെടുത്തണം.
എന്നാൽ, അപേക്ഷകൻ ഒരു ജവാനാണെങ്കിൽ കമാന്റിങ് ഓഫീസർ സാക്ഷ്യപ്പെടുത്തിയാൽ മതിയാകും.

3. ഇതിനു ശേഷം ഫോമുകൾ വിൽക്കുന്ന സ്റ്റോറിൽ നിന്നും SSLC ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റിന് അപേക്ഷിക്കുന്ന ഫോറം വാങ്ങുക. ( പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സെറ്റിലുണ്ട്. അതിൽ നിന്ന് പ്രിന്റ് എടുത്താലും മതി )
ഈ ഫോമിന് ഒരു നമ്പരുണ്ട്. ആ നമ്പർ വെച്ചിട്ട് ട്രഷറിയിൽ ചെല്ലാൻ പൂരിപ്പിച്ച് ചെല്ലാൻ തുക അടയ്‌ക്കുക.

4. മുകളിൽ പറഞ്ഞ സ്റ്റോറിൽ നിന്നും വാങ്ങിയ ഫോറം പൂരിപ്പിച്ച ശേഷം ( ഫോറം , ചെല്ലാൻ, അഫിഡവിറ്റ്, പരസ്യം വന്ന ഫുൾപേജ് പത്രം) ഇവ ചേർത്ത് എവിടെയാണോ എസ്എസ്എല്‍സി പഠിച്ചത് ആ സ്കൂളിലെ പ്രഥമാധ്യാപകന്‌
എന്റെരജി.നമ്പര്‍ …….. ആയ …… വർഷത്തെ എസ്എസ്എല്‍സി ബുക്ക് യാത്രാ മധ്യേ തിരിച്ചു കിട്ടാത്ത വിധം നഷ്ടപ്പെട്ടു. ആയതിനാൽ എസ്എസ്എല്‍സി ഡ്യൂപ്ലിക്കേറ്റ് ലഭ്യമാകുന്നതിന് വേണ്ട മേൽ നടപടി സ്വീകരിക്കണമെന്ന അപേക്ഷ സമർപ്പിക്കണം.

5. ഇതിനോടൊപ്പം സ്വന്തം മേൽവിലാസം To, വച്ചെഴുതിയ കൊറിയർ ഒക്കെ അയക്കുന്ന ഒരു എസ്എസ്എല്‍സി ബുക്ക് കയറുന്ന നീളവും വീതിയുമുള്ള ഇളം പച്ച കവർ ഏകദേശം 60 രൂ. സ്റ്റാമ്പ് ഒട്ടിക്കണം (10 രൂ. സ്റ്റാമ്പ് കൂടി അധികം ഒട്ടിച്ചാലും കുഴപ്പമില്ല )
ഇതുപോലെ മേൽ വിലാസം എഴുതാത്ത , സ്റ്റാമ്പ് ഒട്ടിക്കാത്ത ഒരു കവറും കൂടി വെക്കണം.

ഇവയെല്ലാം ചേർത്ത് ആണ് പ്രഥമാധ്യാപകന് അപേക്ഷ നൽകേണ്ടത്.

പ്രഥമാധ്യാപകന്‍ ഇതെല്ലാം ചേർത്ത് കവറിംഗ് ലെറ്ററുമായി പരീക്ഷാഭവൻ സൂപ്രണ്ടിന് അയക്കും. പരീക്ഷാഭവൻ സൂപ്രണ്ട് ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കേറ്റ് ശരിയാക്കി ഒന്നുകിൽ സ്കൂളിലേക്ക് അല്ലെങ്കിൽ അപേക്ഷകയുടെ അഡ്രസിലേക്ക് അയക്കും.

അപേക്ഷകയുടെ അഡ്രസിൽ ആണെങ്കിൽ അതുമായി വീണ്ടും സ്കൂളിൽ പോകണം. സ്കൂളിലേക്ക് അയക്കുവാണെങ്കിൽ അവിടുന്ന് വിളിക്കും. പ്രഥമാധ്യാപകനുള്ള അപക്ഷയിൽ അപേക്ഷകയുടെ/ന്റെ ഫോണ്‍ നമ്പർ വെക്കണം. പരീക്ഷാഭവനിൽ നിന്നും വന്ന എസ്എസ്എല്‍സി സർട്ടിഫിക്കേറ്റിൽ സ്കൂൾ രജിസ്റ്റർ നോക്കി രേഖകളും മാർക്കുകളും മറ്റും രേഖപ്പെടുത്തി വീണ്ടും പ്രഥമാധ്യാപകന്‍ പരീക്ഷാ ഭവന് അയക്കും. അതിനു ശേഷം പരീക്ഷാഭവൻ സാക്ഷ്യപ്പെടുത്തി നമുക്ക് നൽകും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: SSLC BOOK