ജയ്പ്പൂര്‍: രാജസ്ഥാന് പോളിങ് ബൂത്തിലേക്ക് ഒഴുകിയെത്താന്‍ ഇനി പത്തു ദിവസം മാത്രം. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാനില്‍ എത്തിക്കഴിഞ്ഞു. അഞ്ചു ദിവസത്തെ പ്രചണ്ഡ പ്രചാരണമാണ് ലക്ഷ്യം. ഇന്നലെ ബെയ്തുവിലും ബാമറിലും ജനസഞ്ചയത്തെ അദ്ദേഹം അഭിസംബോധന ചെയ്തു.
18ന് നഗൗറിലും ഭരത്പൂരിലും 20ന് പാലയിലും തെരഞ്ഞെടുപ്പ് സമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്യും. ജയ്പ്പൂരിലും ജോഥ്പൂരിലുമായി രണ്ട് വമ്പന്‍ റോഡ് ഷോകളും ആസൂത്രണം ചെയ്തിട്ടുണ്ട്. നാല് നിയമസഭാ മണ്ഡലങ്ങള്ക്കുള്ള റോഡ് ഷോ 22നാണ് ജയ്പ്പൂരില്‍ അരങ്ങേറുക.
കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ അശോക് ഗെഹ്ലോട്ടിന്റെ തട്ടകമായ ജോധ്പൂരില്‍ പ്രചാരണത്തിന്റെ അവസാന ദിവസമായ 23നാണ് മോദിയുടെ റോഡ് ഷോ. ഇന്നു മുതല്‍ അഞ്ചു ദിവസമാണ് ആഭ്യന്തര മന്ത്രി അമിത് ഷാ രാജസ്ഥാനില്‍ പ്രചാരണം നടത്തുക. സമ്മേളനങ്ങളും റോഡ് ഷോകളുമായി അമിത് ഷായും കളം നിറയും.
17,18 ദിവസങ്ങളില്‍ പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി നദ്ദ തന്നെ പ്രചാരണത്തിന് ചുക്കാന്‍ പിടിക്കും. രണ്ടു ദിവസത്തെ ഇടവേളയ്ക്കു ശേഷം 20 മുതല്‍ 23 വരെയും അദ്ദേഹം പ്രചാരണപരിപാടകളില് പങ്കെടുക്കും.
മുന്‍ മുഖ്യമന്ത്രി വസുന്ധരെ രാജെയും പൊതുപരിപാടികളിലെ നിറസാന്നിധ്യമാണ്. ഗജേന്ദ്ര സിങ് ഷെഖാവത്ത് അടക്കം നിരവധി കേന്ദ്രമന്ത്രിമാരും രാജസ്ഥാനില്‍ ക്യാമ്പ് ചെയ്ത് പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: