കല്‍പ്പറ്റ : കണ്ടല സഹകരണ ബാങ്ക് തട്ടിപ്പു കേസില്‍ ബാങ്ക് മുന്‍ പ്രസിഡന്റും സിപിഐ നേതാവുമായി ഭാസുരാംഗനെ വീണ്ടും എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യും. വെള്ളിയാഴ്ച ഹാജരാകാനാണ് നിര്‍ദ്ദേശം. ബാങ്കിന്റെ മുന്‍ പ്രസിഡന്റാണ് ഭാസുരാംഗന്.കഴിഞ്ഞ തവണ ചോദ്യം ചെയ്യുന്നതിനിടെ ഭാസുരാംഗന് അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്ക് വിധേയനാവുകയും ചെയ്തിരുന്നു.
അത് മൂന്നാം തവണയാണ് ഭാസുരാംഗനെ ചോദ്യം ചെയ്യുന്നത്. ബാങ്കിന്റെ തട്ടിപ്പിന്റെ മറവില്‍ കള്ളപ്പണ ഇടപാടുകള്‍ നടന്നിട്ടുണ്ടോയെന്നാണ് ഇഡി അന്വേഷിക്കുന്നത്. ഭാസുരാംഗന്റെ മകനില്‍ നിന്നും ഇഡി വിശദാംശങ്ങള്‍ തേടിയിരുന്നു. കണ്ടല സഹകരണ ബാങ്കില്‍ 101 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് കണ്ടെത്തല്‍.
ഭാസുരാംഗനെ തിങ്കളാഴ്ച എട്ടുമണിക്കൂറോളം ചോദ്യംചെയ്തിരുന്നു. അന്നത്തെ മൊഴിയില്‍ ചില പൊരുത്തക്കേടുകള്‍ കണ്ടെത്തിയതില്‍ വ്യക്തത വരുത്താന്‍ ബുധനാഴ്ച വീണ്ടും വിളിപ്പിച്ചു. ബുധനാഴ്ച 11 മണിയോടെ ഭാസുരാംഗനും മകന് അഖില്‍ജിത്ത്, മകള്‍ അഭിമ എന്നിവര്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. ഭാസുരാംഗന്റേയും മകന്റെയും ബാങ്ക് അക്കൗണ്ടും സാമ്പത്തിക ഇടപാടുകളും ബുധനാഴ്ച ഹാജരാക്കാന്‍
ഇഡി ആവശ്യപ്പെട്ടിരുന്നെങ്കിലും നല്‍കിയില്ല. ഇതേത്തുടര്‍ന്നാണ് വെള്ളിയാഴ്ചയും ഭാസുരാംഗനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: