കൊച്ചി: സങ്കീര്‍ണ്ണ ഹൃദ്രോഗങ്ങള്‍ക്കുള്ള ആന്‍ജിയോപ്ലാസ്റ്റി ശസ്ത്രക്രിയകള്‍ ചര്‍ച്ച ചെയ്യുന്ന മൂന്നാമത് അന്താരാഷ്ട്ര ചിപ്പ് സമ്മേളനം 17 മുതല്‍ 19 വരെ ക്രൗണ്‍ പ്ലാസയില്‍ നടക്കും. രാജ്യത്തെ 200 ലധികം വിദഗ്ധ കാര്‍ഡിയോളജിസ്റ്റുകള്‍ പങ്കെടുക്കും.
ജര്‍മ്മനി, ഫ്രാന്‍സ്, ജപ്പാന്, യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, ന്യൂസിലാന്‍ഡ്, യുഎഇ എന്നിവയുള്‍പ്പെടെ ഒമ്പത് രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ ശാസ്ത്ര സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.
ഓര്‍ഗനൈസിങ് ചെയര്മാന് ഡോ. അനില്‍കുമാര്‍ ആര്., സെക്രട്ടറി ഡോ. സന്ദീപ്. ആര്., ഡോ. രാജശേഖര്‍ വര്‍മ്മ, ഡോ. ദീപക് ഡേവിഡ്സണ്, ഡോ. ജിമ്മി ജോര്‍ജ്, ഡോ. അനില്‍ ബാലചന്ദ്രന് എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കും.
ന്യൂയോര്‍ക്കില്‍ നിന്ന് ആന്ജിയോപ്ലാസ്റ്റിയുടെ തത്സമയ സംപ്രേഷണം, മോഡലുകള്‍ ഉപയോഗിച്ച് ആന്‍ജിയോപ്ലാസ്റ്റി സിമുലേഷന്‍ സെഷനുകള്‍, ചിപ്പ് ആന്‍ജിയോപ്ലാസ്റ്റിയെക്കുറിച്ചുള്ള സമഗ്രമായ അധ്യാപനം എന്നിവ കോണ്‍ഫറന്‍സില്‍ അവതരിപ്പിക്കും. നടപടിക്രമങ്ങളിലെ സങ്കീര്‍ണതകളും സമ്മേളനം ചര്‍ച്ച ചെയ്യും.
കീറിമുറിക്കലുകള്‍ ഇല്ലാതെ താക്കോല്‍ദ്വാരം വഴി ഹൃദയ പേശികളിലെ രക്തകുഴലുകള്‍ പൂര്‍ണമായും അടഞ്ഞുണ്ടാകുന്ന ബ്ലോക്കുകള്‍, രക്തക്കുഴലുകള്‍ ശാഖയായി പിരിയുന്നിടത്തെ ബ്ലോക്കുകള്‍ എന്നിവ നീക്കം ചെയ്യുന്നതും, കഠിനമായ കാല്‍സിഫൈഡ് ബ്ലോക്കുകള്‍ പൊടിച്ച് കളയുന്ന സാങ്കേതിക വിദ്യകളും, ലേസര്‍ ആന്‍ജിയോപ്ലാസ്റ്റിയും, രക്തക്കുഴലുകളുടെ തടസമുള്ള ഭാഗങ്ങളുടെ ആന്തരിക ചിത്രീകരണവും സംബന്ധിച്ച് പ്രത്യേക ശാസ്ത്ര സെഷനുകള്‍ സമ്മേളനത്തില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: