കൊച്ചി : മകള്‍ നഷ്ടപ്പെട്ടതിന് ലഭിച്ച നഷ്ടപരിഹാരമായി ലഭിച്ച തുക മഹിളാകോണ്‍ഗ്രസ് നേതാവും ഭര്‍ത്താവ് ചേര്‍ന്ന് തട്ടിയെടുത്തതായി ആലുവ പെണ്‍കുട്ടിയുടെ കുടുംബം. സര്‍ക്കാര്‍ നല്കിയ 1.20 ലക്ഷം രൂപയാണ് മഹിള കോണ്‍ഗ്രസ് നേതാവും ഭര്‍ത്താവും തട്ടിയെടുത്തു. ഇരുവര്‍ക്കുമെതിരെ പരാതി നല്‍കുമെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു.
സര്‍ക്കാരില്‍ നിന്നും പണം ലഭിച്ചതിനു പിന്നലെ പല ആവശ്യങ്ങള്‍ പറഞ്ഞ് മഹിളാ കോണ്‍ഗ്രസ് നേതാവും ഭര്‍ത്താവും 1,20,000 രൂപ തട്ടിയെടുത്തു. സഭവം പുറത്തുവന്നതോടെ ഇരുവരും 70,000 രൂപ തിരിച്ചു നല്കി ബാക്കി തുക ഡിസംബര്‍ 20നകം നല്‍കാമെന്നാണ് അറിയിച്ചിരിക്കുന്നതെന്നും പെണ്‍കുട്ടിയുടെ കുടുംബം പറഞ്ഞു.
പെണ്‍കുട്ടി കൊല്ലപ്പെട്ടതിന് പിന്നാലെ ഇവരുടെ കുടുംബം കഴിയുന്ന സാഹചര്യം മനസ്സിലാക്കി എംഎല്‍എ അന്‍വര്‍ സാദത്ത് ഇടപെട്ട് അവരെ മറ്റൊരു വാടക വീട്ടിലേക്ക് മാറ്റി. അതിനായി ആരോപണ വിധേയനായ വ്യക്തിയോട് തത്കാലം അഡ്വാന്‍സ് തുക വീട്ടുടമയ്ക്കുള്ള അഡ്വാന്‍സ് നല്‍കാനും അത് താന്‍ നല്‍കാമെന്നുമാണ് അന്‍വര്‍സാദത്ത് പറഞ്ഞത്.
എന്നാല്‍ മഹിളകോണ്ഗ്രസ് നേതാവിന്റെ ഭര്‍ത്താവ് പെണ്‍കുട്ടിയുടെ അച്ഛനെ കണ്ട് 20000 രൂപ അഡ്വാന്‍സ് നല്കാന് വേണമെന്ന് അറിയിക്കുകയായിരുന്നു. അത് നല്‍കിയശേഷം ഗൃഹോപകരണങ്ങള്‍ വാങ്ങാനെന്ന് പറഞ്ഞ് വീണ്ടും ഇയാള്‍ പണം ആവശ്യപ്പെട്ടു. തുടര്‍ച്ചയായി ആറു ദിവസം ഇവര്‍ 20,000 രൂപവീതം ആരോപണവിധേയനു നല്കി. പറ്റിക്കപ്പെടുകയാണെന്നു പെണ്‍കുട്ടിയുടെ അച്ഛന് മനസ്സിലായപ്പോള്‍ എംഎല്‍എയെ സമീപിച്ച് കാര്യം അറിയിച്ചു. ഇതോടെയാണ് ഭാര്യയും ഭര്‍ത്താനും 70,000 രൂപ തിരിച്ചു നല്‍കിയത്. ബാക്കി പണം പിന്നീട് നല്‍കാമെന്ന ഉറപ്പിലാണ് പെണ്‍കുട്ടിയുടെ അച്ഛന് പോലീസില്‍ പരാതി നല്‍കാത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: