പാട്ന: സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളടക്കം വിവാദത്തില്‍ കുടുങ്ങിയ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാറിന്റെ പരിപാടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമപ്രവര്‍ത്തകര്‍ക്ക് ബിഹാര്‍ സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.
മുഖ്യമന്ത്രി പങ്കെടുത്ത പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മദിന പരിപാടികളില്‍ പോലും മാധ്യമപ്രവര്‍ത്തകരെ കയറ്റിയില്ല. പാട്നയില്‍ പരിപാടി സ്ഥലത്തെത്തിയ മാധ്യമപ്രവര്‍ത്തകരെ കണ്ട് കൈകള്‍ കൊണ്ട് മുഖം മറയ്ക്കുകയായിരുന്നു നിതീഷ്കുമാര്‍.
അടുത്തിടെ നിയമസഭ ശീതകാല സമ്മേളനത്തില്‍ മുഖ്യമന്ത്രി സ്ത്രീവിരുദ്ധവും ദളിത് വിരുദ്ധവുമായ പരാമര്‍ശങ്ങള്‍ നടത്തിയത് രാജ്യമെമ്പാടുമുള്ള മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മാധ്യമ വിലക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: