വിഴിഞ്ഞം: ഉള്‍ക്കടലിലൂടെ വിദേശത്തേയ്ക്ക് പോവുകയായിരുന്ന ചരക്ക് കപ്പല്‍ വിഴിഞ്ഞത്ത് എമര്‍ജന്‍സി ലാന്റിംഗ് നടത്തി. അര്‍ദ്ധരാത്രിയില്‍ ജനറേറ്റര്‍ തകരാറിലായതിനാലായിരുന്നു എമര്‍ജന്‍സി ലാന്റിംഗ്. ബംഗ്ലാദേശിലെ ചിറ്റഗോങ്ങില്‍ നിന്ന് ഷാര്‍ജയിലേക്ക് ഓയിലുമായി പോവുകയായിരുന്ന എംടിഎംഎസ് ജി എന്ന ചരക്ക് കപ്പലിനാണ് അപ്രതീക്ഷിതമായി സാങ്കേതിക തകരാറിനെ തുടര്‍ന്ന് വിഴിഞ്ഞത്ത് അടുത്തത്.
ഇന്ത്യന്‍ സമുദ്ര അതിര്‍ത്തിക്ക് അപ്പുറം 75 നോട്ടിക്കല്‍ മൈല്‍ അകലെ സഞ്ചരിക്കുകയായിരുന്ന കപ്പലില്‍ തിങ്കളാഴ്ച രാത്രി പന്ത്രണ്ടോടെയാണ് ജനറേറ്റര്‍ പണിമുടക്കിയത്. തുടര്‍ന്ന് ക്യാപ്റ്റന്‍ ടോണ്‍ ബോസ്കോയും സംഘവും വിഴിഞ്ഞത്ത് കപ്പലടുപ്പിക്കാന്‍ പോര്‍ട്ട് അധികൃതരുടെ അനുമതിയ്ക്കായി സന്ദേശമയക്കുകയായിരുന്നു.
തിങ്കളാഴ്ച ഉച്ചയോടെ വിഴിഞ്ഞം പുറംകടലില്‍ എത്തിയ കപ്പല്‍ എട്ട് നോട്ടിക്കല്‍ മൈലിനപ്പുറം നങ്കൂരമിട്ടു. ചൊവ്വാഴ്ച രാവിലെയോടെ വിഴിഞ്ഞം തുറമുഖത്ത് അടുപ്പിച്ചു. ക്യാപ്റ്റന്‍ ഉള്‍പ്പെടെ 24 തൊഴിലാളികളാണ് കപ്പലില്‍ ഉള്ളത്. ദല്‍ഹിയില്‍ നിന്ന് സാങ്കേതിക വിദഗ്ദരെ എത്തിച്ച് നടത്തുന്ന പരിശോധനക്ക് ശേഷം അറ്റകുറ്റപ്പണികള്‍ തുടങ്ങുമെന്ന് കപ്പലിന്റെ ഭാരതത്തിലെ ഏജന്റായ ഡോവിംഗ്സ് റിസോഴ്സ് െ്രെപവറ്റ് ലിമിറ്റഡ് അധികൃതര്‍ അറിയിച്ചു. അറ്റകുറ്റപണി തീരുന്നതുവരെ ജീവനക്കാര്‍ കപ്പലിനുള്ളില്‍ തന്നെ തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: